ശബരിമല: സർക്കാർ തിരുത്തേണ്ടത് തിരുത്തണം -വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധി വന്നപ്പോൾ അനൂകൂലിച്ചവരാണ് ഇപ്പോൾ എതിർത്ത് സംസാരിക്കുന്നത്. സ്ത്രീപ്രവേശന വിഷയത്തിൽ ജനവികാരം സർക്കാർ കണ്ടതാണല്ലോ. സർക്കാർ പ്രവർത്തനം കൊണ്ട് തിരുത്തിയതായും കണ്ടു. അത് നടപ്പാക്കാൻ പിന്നീട് സമ്മർദം കാണിച്ചില്ല. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകളടക്കം പിൻവലിക്കുന്നത് സർക്കാർ തീരുമാനിക്കും. സുപ്രീംകോടതിയിൽ കക്ഷിചേരാൻ എസ്.എൻ.ഡി.പി പോയിട്ടില്ല. ഈ ആശയം ഉൾക്കൊണ്ട് പലരും കക്ഷി ചേർന്നതിനാൽ അതിന്റെ ആവശ്യമില്ല. സത്യവാങ് മൂലം നൽകണോ വേണ്ടയോയെന്നത് സർക്കാർ ചർച്ച ചെയ്ത് തീരുമാനിക്കട്ടെ. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും ഇതേഅഭിപ്രായം തന്നെയാണ് പറഞ്ഞത്. കോടതിവിധി നിരാശാജനകമാണെന്ന് എസ്.എൻ.ഡി.പി നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ പരമ്പരാഗതമായി ഇല്ലാത്ത സ്ത്രീപ്രവേശനം നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. അത് നടപ്പാക്കിയാൽ കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല. അങ്ങനെ പോകരുതേയെന്ന് അപേക്ഷിക്കുന്നു. കോടതിവിധി കേരള ജനതയും അയ്യപ്പഭക്തരും ഒരിക്കലും അംഗീകരിക്കില്ല. അതിന്റെ വിചാര വികാരങ്ങൾ അണപൊട്ടി കേരളം മുഴുവൻ പ്രതിഷേധത്തിന്റെ പ്രതിധ്വനി കേട്ടതാണ്.
ശബരിമലയിൽ ആചാരങ്ങൾ വരുകയും ദുരാചാരങ്ങൾ ഇല്ലാതാകും വേണം. സ്ത്രീ പ്രവേശനമെന്നത് ആചാരമായി നിൽക്കുന്നതല്ല. അതിനാൽ നിലവിലെ കീഴ്വഴക്കം തുടരണം. ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളിലെ ശരിയും തെറ്റും കോടതി കണ്ടുപിടിക്കട്ടെ. തനിക്ക് ആ കണക്കുകൾ അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല ഭരണഘടന വിഷയങ്ങൾ പരിശോധിക്കും
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിലെ ഭരണഘടന വിഷയങ്ങൾ പരിശോധിക്കാൻ തീരുമാനിച്ച് സുപ്രീം കോടതി. വിഷയം ഒമ്പതംഗ ബെഞ്ച് പരിശോധിക്കാനും തുടർന്ന് ആ വിധിയുടെ അടിസ്ഥാനത്തിൽ മൂന്നംഗ ബെഞ്ച് പുനഃപരിശോധന ഹരജികൾ തീർപ്പാക്കാനുമാണ് തീരുമാനിച്ചത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജികൾ പരിഗണിച്ചപ്പോഴാണിത്. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് പുറപ്പെടുവിച്ച ഭൂരിപക്ഷ വിധി (4:1) ശബരിമലയിൽ സ്ത്രീപ്രവേശനത്തിനുള്ള വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നാണ് വിധിച്ചത്. ഇതിനെതിരെ സമർപ്പിച്ച ശബരിമല സ്ത്രീപ്രവേശനം ഉള്പ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങളടങ്ങുന്ന 67 ഹരജികളാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്.
പരിശോധിക്കുന്ന വിഷയങ്ങൾ
ഒന്ന്) മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനയുടെ 25ാം അനുച്ഛേദം ജനങ്ങൾക്ക് നൽകുന്ന അവകാശവും
ഒരു മതസമുദായത്തിന് ഭരണഘടനയുടെ 25ാം അനുച്ഛേദം നൽകുന്ന അവകാശവും തമ്മിലുള്ള പാരസ്പര്യം.
രണ്ട്) മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ 25 (1) അനുച്ഛേദത്തിലെ ‘പൊതുക്രമം, ധാർമികത, ആരോഗ്യം’ എന്നത് കൊണ്ടുള്ള വിവക്ഷ.
മൂന്ന്) ഭരണഘടനയിൽ നിർവചിച്ചിട്ടില്ലാത്ത ധാർമികതയും ഭരണഘടനാ ധാർമികതയും കൊണ്ടുദ്ദേശിക്കുന്നത് ഭരണഘടയുടെ ആമുഖത്തിലുള്ള ധാർമികതയാണോ, അതല്ല മതവിശ്വാസവുമായി ബന്ധപ്പെട്ടതാണോ?
നാല്) ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഒരു അനുഷ്ഠാനം ആ മതത്തിന്റെ അവിഭാജ്യ ഘടകമാണോ എന്ന കാര്യം കോടതിക്ക് എത്രത്തോളം പരിശോധിക്കാനാകും? ആ തീർപ്പ് മതമേധാവികൾക്ക് വിടണോ?
അഞ്ച്) ഭരണഘടനയുടെ 25 (2) (ബി) യിൽ പറയുന്ന ‘ഹൈന്ദവ വിഭാഗങ്ങൾ’ എന്ന പ്രയോഗത്തിന്റെ അർഥം എന്ത്?
ആറ്) ഒരു മതവിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത മതാനുഷ്ഠാനങ്ങൾക്ക് ഭരണഘടനയുടെ 26ാം അനുച്ഛേദം സംരക്ഷണം നൽകുന്നുണ്ടോ?
ഏഴ്) ഒരു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളെ ചോദ്യം ചെയ്ത് ആ മതത്തിന് പുറത്തുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

