Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീധരൻ പിള്ളയോട്​...

ശ്രീധരൻ പിള്ളയോട്​ ഉപദേശം ചോദിച്ചിട്ടില്ല -ശബരിമല തന്ത്രി

text_fields
bookmark_border
ശ്രീധരൻ പിള്ളയോട്​ ഉപദേശം ചോദിച്ചിട്ടില്ല -ശബരിമല തന്ത്രി
cancel

പമ്പ: ശബരിമലയിൽ ആചാരലംഘനം നടന്നാൽ നട അടക്കുന്ന കാര്യത്തിൽ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ പി.എസ്​. ശ്രീധരൻപിള്ളയിൽ നിന്ന്​ ഉപദേശം തേടിയിട്ടി​െല്ലന്ന്​ തന്ത്രി കണ്ഡരര് രാജീവര്. നട അടച്ച് താക്കോൽ എക്സിക്യൂട്ടീവ് ഓഫീസറെ ഏൽപ്പിച്ച് മലയിറങ്ങാനുള്ള തീരുമാനം സംബന്ധിച്ച് കുടുംബത്തിലെ മുതിർന്ന കാരണവരുടെ അഭിപ്രായം മാത്രമേ തേടിയിട്ടുള്ളൂവെന്നും തന്ത്രി വ്യക്തമാക്കി.

മറ്റ് അഭിപ്രായ പ്രകടനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മാസ പൂജക്കായി നട തുറന്ന ദിവസങ്ങളിൽ ആരുമായും ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നടയടച്ച്​ മലയിറങ്ങാനുള്ള തീരുമാനം തന്നോട്​ സംസാരിച്ച ശേഷമാണ്​ തന്ത്രി കൈക്കൊണ്ടതെന്ന്​ ശ്രീധരൻ പിള്ള പറയുന്ന വിഡിയോ പുറത്തു വന്നിരുന്നു. എന്നാൽ തന്ത്രി തന്നോട്​ നിയമോപദേശം തേടുകയായിരുന്നുവെന്നാണ്​ പിന്നീട്​ ​അദ്ദേഹം ഇതേ കുറിച്ച്​ പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSreedharan Pillaisabarimala thanthrikandararu rajeevararu
News Summary - sabarimala thanthri reject sreedharana pilla's argument -kerala news
Next Story