Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേ​വ​സ്വം ബോ​ർ​ഡി​ന്​...

ദേ​വ​സ്വം ബോ​ർ​ഡി​ന്​ ത​ല​വേ​ദ​ന​യാ​യി ശ​ബ​രി​മ​ല ത​ന്ത്രി സ്ഥാ​നം

text_fields
bookmark_border
ദേ​വ​സ്വം ബോ​ർ​ഡി​ന്​ ത​ല​വേ​ദ​ന​യാ​യി ശ​ബ​രി​മ​ല ത​ന്ത്രി   സ്ഥാ​നം
cancel

പ​ത്ത​നം​തി​ട്ട: ദേ​വ​സ്വം ബോ​ർ​ഡി​ന്​ പു​തി​യ ത​ല​വേ​ദ​ന​യാ​യി ശ​ബ​രി​മ​ല​യി​ലെ ത​ന്ത്രി സ്ഥാ​നം. ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​ക​രം മ​ക​ൻ ക​ണ്​​ഠ​ര​ര്​ ബ്ര​ഹ്മ​ദ​ത്ത​നെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ത​ന്ത്രി ക​ണ്ഠ​ര​ര്​ രാ​ജീ​വ​ര്​ ദേ​വ​സ്വം ബോ​ർ​ഡി​ന്​ ക​ത്ത്​ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​തി​യാ​യി ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ച ത​ന്ത്രി ന​ൽ​കി​യ ക​ത്ത്​ പ​രി​ഗ​ണി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു.

വി​വാ​ദ​ങ്ങ​ളി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ താ​ന്ത്രി​ക ചു​മ​ത​ല​യി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ട ക​ണ്​​ഠ​ര​ര്​ മോ​ഹ​ന​രു​ടെ മ​ക​ൻ മ​ഹേ​ഷ്​ മോ​ഹ​ന​ര്​ ആ​ണ്​ നി​ല​വി​ൽ താ​ന്ത്രി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. അ​​തേ​പോ​ലെ ത​ന്‍റെ മ​ക​ൻ ​ബ്ര​ഹ്​​മ​ദ​ത്ത​നെ ചു​മ​ത​ല​ക്കാ​ര​നാ​ക്ക​ണ​​മെ​ന്നാ​ണ്​ രാ​ജീ​വ​രു​ടെ ആ​വ​ശ്യം. ക​ഴി​ഞ്ഞ ത​വ​ണ രാ​ജീ​വ​ർ​ക്കൊ​പ്പം സ​ന്നി​ധാ​ന​ത്ത്​ ബ്ര​ഹ്​​മ​ദ​ത്ത​ൻ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചി​രു​ന്നു.

കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന മ​ഹേ​ഷ്​ മോ​ഹ​​ന​രെ കു​റി​ച്ചോ ബ്ര​ഹ്​​മ​ദ​ത്ത​നെ കു​റി​ച്ചോ ദേ​വ​സ്വം ബോ​ർ​ഡി​ലോ പു​റ​ത്തു​നി​ന്നോ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഇ​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലും പി​താ​വി​ന്‍റെ പേ​രി​ലെ വി​വാ​ദ​ങ്ങ​ളു​ടെ പേ​രി​ൽ മാ​റ്റി​നി​ർ​ത്തു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്ന്​ വി​ല​യി​രു​ത്തു​മ്പോ​ഴും തീ​രു​മാ​ന​ത്തി​ന്​ നി​യ​മ​പ​രി​ര​ക്ഷ ല​ഭി​ക്കാ​തെ വ​രു​മോ എ​ന്ന്​ സം​ശ​യ​മു​ണ്ട്. അ​തി​നാ​ൽ ഹൈ​കോ​ട​തി ദേ​വ​സ്വം ബെ​ഞ്ചി​ന്‍റെ നി​ല​പാ​ട്​ കാ​ക്കാ​നാ​ണ്​ ദേ​വ​സ്വം ബോ​ർ​ഡി​ലെ ധാ​ര​ണ.

ഇ​തി​നി​​ടെ, ശ​ബ​രി​മ​ല​യി​ലെ ത​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് താ​ഴ​മ​ൺ കു​ടും​ബ​ത്തെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി.​ജെ.​പി നേ​താ​വ്​ രം​ഗ​ത്തെ​ത്തി​യ​ത്​ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​ണ്.

ശ​ബ​രി​മ​ല അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​നും കോ​ടാ​നു​കോ​ടി സ്വാ​മി​ഭ​ക്ത​ർ​ക്കും ഇ​ത്ര​യേ​റെ അ​വ​മ​തി​പ്പും ദുഃ​ഖ​വും ഉ​ണ്ടാ​ക്കി​യ കു​ടും​ബം വേ​റെ​യി​ല്ലെ​ന്ന്​ ​ ബി.​ജെ.​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര ലം​ഘ​നം ന​ട​ത്തി അ​ശു​ദ്ധി വ​രു​ത്തി​യ മ​നീ​തീ സം​ഘം പോ​ലും ത​ന്ത്രി കു​ടും​ബം ചെ​യ്ത അ​ത്ര അ​ശു​ദ്ധി ശ​ബ​രി​മ​ല​ക്ക് ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് വി​ചാ​ര​ണ നേ​രി​ടു​ന്ന​വ​രു​ടെ മ​ക്ക​ൾ​ക്കു​വേ​ണ്ടി സം​വ​ര​ണം ചെ​യ്ത പ​ദ​വി​യാ​ണോ ശ​ബ​രി​മ​ല ത​ന്ത്രി​യു​ടേ​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രെ ബി.​ജെ.​പി പ​ര​സ്യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് വി​ഭി​ന്ന​മാ​യാ​ണ് ബി.​ജെ.​പി ഉ​പാ​ധ്യ​ക്ഷ​ന്റെ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Devaswom BoardTempleSabarimala
News Summary - Sabarimala Thanthri position becomes a headache for the Devaswom Board
Next Story