Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല...

ശ​ബ​രി​മ​ല ശ​ര​ണം​വി​ളി​ക​ളാ​ൽ മു​ഖ​രി​തം; ദർശനത്തിന് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

text_fields
bookmark_border
sabarimala
cancel

സന്നിധാനം: മ​ണ്ഡ​ല- മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​ന​ത്തി​നാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്നതിന് പിന്നാലെ ദർശനത്തിന് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. വൃ​ശ്ചി​കം ഒ​ന്നാ​യ പുലർച്ചെ നാലിന് ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം ക്ഷേത്രങ്ങളിലെ പുതിയ മേ​ല്‍ശാ​ന്തി​മാർ നട തു​റന്നതിന് പിന്നാലെയാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചത്. പതിനായിരത്തോളം ഭക്തരാണ് വെർച്വൽ ക്യൂ വഴി ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്. പമ്പാ സ്നാനത്തിന് ഏർപ്പെടുത്തിയ താൽകാലിക വിലക്ക് തുടരും.

അതേസമയം, 41 ദി​വ​സം നീ​ളു​ന്ന മ​ണ്ഡ​ല​കാ​ല​ത്തെ ക്രമീകരണങ്ങൾ അവലോകനം ചെയ്യാനുള്ള പ്രത്യേക യോഗം ഇന്ന് ​ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ സന്നിധാനത്ത് ചേരും. ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ, കെ.യു. ജനീഷ് കുമാർ എം.എൽ.എ അടക്കമുള്ളവർ പങ്കെടുക്കും. ഇതിനായി ദേവസ്വം മന്ത്രി അടക്കമുള്ളവർ തിങ്കളാഴ്ച രാത്രി തന്നെ സന്നിധാനത്തെത്തി.


ഡി​സം​ബ​ര്‍ 26 വ​രെ​യാ​ണ് മ​ണ്ഡ​ല​പൂ​ജ മ​ഹോ​ത്സ​വം. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി ക്ഷേ​ത്ര​ന​ട ഡി​സം​ബ​ര്‍ 30ന് ​തു​റ​ക്കും. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വം ഡി​സം​ബ​ര്‍ 30 മു​ത​ല്‍ ജ​നു​വ​രി 20 വ​രെ​യാ​ണ്. 2022 ജ​നു​വ​രി 19 വ​രെ ഭ​ക്ത​ര്‍ക്ക് ദ​ര്‍ശ​ന​ത്തി​നു​ള്ള അ​നു​മ​തി ഉ​ണ്ട്. ത​ങ്ക​അ​ങ്കി ചാ​ര്‍ത്തി​യു​ള്ള മ​ണ്ഡ​ല​പൂ​ജ ഡി​സം​ബ​ര്‍ 26ന് ​ന​ട​ക്കും.


സ്ഥാ​ന​മൊ​ഴി​ഞ്ഞ ക്ഷേ​ത്ര മേ​ല്‍ശാ​ന്തി വി.​കെ. ജ​യ​രാ​ജ് പോ​റ്റി ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ്​ ന​ട തു​റ​ന്ന​ത്. മേ​ല്‍ശാ​ന്തി പ​തി​നെ​ട്ടാം പ​ടി​യി​റ​ങ്ങി ആ​ഴി​യി​ല്‍ അ​ഗ്​​നി പ​ക​ര്‍ന്നു. തു​ട​ര്‍ന്ന് പു​തി​യ ശ​ബ​രി​മ​ല മേ​ല്‍ശാ​ന്തി​യാ​യി എ​ന്‍.​ പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി​യെ​യും മാ​ളി​ക​പ്പു​റം മേ​ല്‍ശാ​ന്തി​യാ​യി ശം​ഭു ന​മ്പൂ​തി​രി​യെ​യും അ​വ​രോ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
News Summary - Sabarimala Temple Open to Mandala-Makaravilakku Pilgrimage
Next Story