Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല ക്ഷേത്രം തുറക്കാൻ ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷം -ദേവസ്വം മന്ത്രി

text_fields
bookmark_border
kadakampally-surendran
cancel

തിരുവനന്തപുരം: ശബരിമല ക്ഷേത്രം തുറക്കാൻ ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെ ബി.ജെ.പിയും ഇക്കാര്യം ആവശ്യപ്പെട്ടതായും കടകംപള്ളി പറഞ്ഞു. 

ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച് മത നേതാക്കളുമായി ചർച്ച നടത്തി. തന്ത്രിയുടെ നിർദേശം സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്നും കടകംപള്ളി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

മഹാമാരിയുടെ സമയത്ത് ഉൽസവം മാറ്റുന്നതിൽ പ്രശ്നമില്ലെന്ന് തന്ത്രി വ്യക്തമാക്കി. സർക്കാറുമായോ ദേവസ്വം ബോർഡുമായോ പ്രശ്നങ്ങളില്ലെന്നും തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala Temple open -Devaswom Minister -Kerala News
Next Story