Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയില്‍ എഴുന്നള്ളിപ്പിന് ജീവത സമര്‍പ്പിച്ചു

text_fields
bookmark_border
ശബരിമലയില്‍ എഴുന്നള്ളിപ്പിന്  ജീവത സമര്‍പ്പിച്ചു
cancel

ശബരിമല: മകരവിളക്കിനോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിനുള്ള ജീവത മാളികപ്പുറം ക്ഷേത്രസന്നിധിയില്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ സമര്‍പ്പിച്ചു. മാളികപ്പുറത്ത് ആന എഴുന്നള്ളിപ്പിന് വിലക്കുള്ളതിനാലാണ് ജീവത എഴുന്നള്ളത്ത് നടത്തുന്നതെന്ന് അജയ് തറയില്‍ പറഞ്ഞു. അജയ് തറയിലിന്‍െറ വഴിപാടായാണ് ജീവത സമര്‍പ്പിച്ചത്.

ശബരിമല തന്ത്രി കണ്ഠരര് രാജീവര്, മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിലാണ് ജീവത സമര്‍പ്പണം നടന്നത്. ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ രവിശങ്കര്‍, ഫെസ്റ്റിവല്‍ കണ്‍ട്രോളിങ് ഓഫിസര്‍ സോമശേഖരന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു. പ്ളാവിന്‍െറ തടിയില്‍ ജീവത നിര്‍മിച്ചത് കാരക്കാട് ആനാട്ടുതടത്തില്‍ വാസുക്കുട്ടനാണ്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sabarimala temple news
Next Story