ഞങ്ങൾ ഭരണഘടനക്കൊപ്പം; ആവേശമായി ‘വി ദ പീപിൾ’ സംഗമം
text_fieldsതിരുവനന്തപുരം: മതത്തിനും ജാതിക്കും വിശ്വാസത്തിനും മുകളിൽ ഭരണഘടന സംരക്ഷിക്കുമെന്ന പ്രഖ്യാപനത്തോടെ ‘വി ദ പീപിൾ സംഗമം’. ഭരണഘടനക്കൊപ്പം മുദ്രാവാക്യമുയർത്തി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദിവസം മുഴുവൻ കലാപരിപാടികളും സംസാരങ്ങളുമായിട്ടായിരുന്നു സംഗമം. ശബരിമല കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനക്കെതിരെ ഉയർന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലായിരുന്നു പരിപാടി. നൂറുകണക്കിന് പേർ സംഗമത്തിനെത്തി.
രാവിലെ പത്തിന് ‘ഭരണഘടന സംരക്ഷണ പ്രതിജ്ഞ’യോടെയായിരുന്നു തുടക്കം. മേയർ വി.കെ. പ്രശാന്ത് ഭരണഘടനയുടെ ആമുഖം വായിക്കുകയും ജനക്കൂട്ടം ഏറ്റുചൊല്ലുകയും ചെയ്തു. തുടർന്ന് മജന്ത നിറത്തിലുള്ള ബലൂണുകൾ ആകാശത്തേക്ക് പറത്തി. തുടർന്ന് ‘ദി ഹിന്ദു’ എഡിറ്റർ ഇൻ ചീഫ് എൻ. റാം, ശബ്നം ഹാഷ്മി, കെ.എൻ. ബാലഗോപാൽ, സി.കെ ജാനു, പുന്നല ശ്രീകുമാർ, പി.കെ. സജീവ് തുടങ്ങിയവർ സംസാരിച്ചു.
സക്കറിയ, സണ്ണി എം. കപിക്കാട്, ചെറിയാൻ ഫിലിപ്, വി. ശിവദാസൻ, ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ‘ഭരണഘടനയുടെയും ജനാധിപത്യത്തിെൻറയും ആഘോഷം’ പേരിൽ അരങ്ങേറിയ സംഗമത്തിൽ ഭരണഘടന സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യം ഉണർത്തുന്ന ഉൗരാളി ബാൻഡ് സംഘത്തിെൻറ സംഗീതപരിപാടിയും നടന്നു. ഗ്രാവിറ്റി ബാൻഡ്, ആപ്റ്റ് തിയറ്റർ ഗ്രൂപ്പിെൻറ നാടകം, ജയചന്ദ്രൻ കടമ്പാടും സംഘവും അവതരിപ്പിച്ച നാടൻപാട്ടുകൾ, മാനവീയം ഗാനങ്ങൾ എന്നിവയും അരങ്ങേറി.
കേരള ജനതയെ ഭിന്നിപ്പിക്കാൻ ശ്രമം –എൻ. റാം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കേരള ജനതയെ ഭിന്നിപ്പിക്കാൻ ഭരണഘടനവിരുദ്ധ ശക്തികൾ ശ്രമിക്കുന്നതായി ദ ഹിന്ദു പബ്ലിഷിങ് ഗ്രൂപ് ചെയർമാൻ എൻ. റാം. ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘വി ദ പീപിൾ’ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനക്കെതിരായ വിഷലിപ്തമായ രാഷ്ട്രീയ നീക്കമാണ് അവർ നടത്തുന്നത്. അതിനെ ചെറുത്ത് തോൽപിക്കാൻ പുരോഗമന മനസ്സുള്ള കേരളത്തിന് സാധിക്കും. അതിന് കരുത്തുള്ള നേതൃത്വമാണ് കേരളം ഭരിക്കുന്നത്. സാക്ഷരതയിലും സാംസ്കാരിക മുന്നേറ്റത്തിലുമുൾപ്പെടെ ഇന്ത്യക്ക് മാതൃകയായ കേരളത്തെ വിധ്വംസകശക്തികൾ പ്രത്യേകം ലക്ഷ്യംെവക്കുകയാണ്. കേരളത്തിെൻറ പരീക്ഷണ കാലഘട്ടമാണിത്. ഭരണഘടനവിരുദ്ധ ശക്തികളെ പാഠംപഠിപ്പിക്കാനുള്ള അവസരമായി ഇതിനെ ജനാധിപത്യ വിശ്വാസികൾ കാണണം.
സുപ്രീംകോടതി വിധി കൈകാര്യംചെയ്തതിൽ കേരള സർക്കാർ സ്വീകരിച്ച നിലപാട് ധീരമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. ചരിത്രപരമായ വിധിയെ തികഞ്ഞ നിശ്ചയദാർഡ്യത്തോടെയാണ് അദ്ദേഹം നേരിട്ടത്. സാമൂഹിക പരിഷ്കണത്തിനുതകുന്ന വിധി നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന എതിർപ്പുകളെയും പ്രകോപനങ്ങളെയും അദ്ദേഹം സധൈര്യം നേരിട്ടു.
മതത്തിെൻറയും ആചാരത്തിെൻറയും പേരിൽ സ്ത്രീകളെയും വനിത മാധ്യമപ്രവർത്തകരേയുമെല്ലാം ആക്രമിക്കുന്ന വിധ്വംസക ശക്തികൾക്കെതിരേ ഒറ്റക്കെട്ടായപോരാട്ടം ഉയരണമെന്നും എൻ. റാം പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കൾ രംഗത്തുവരുന്നത് അപകടകരമായ സൂചനയാണെന്ന് സാമൂഹികപ്രവർത്തക ശബ്നം ഹാഷ്മി പറഞ്ഞു. ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ രാജ്യത്തെ ജനങ്ങൾക്ക് ബാധ്യതയുണ്ട്. ഭരണഘടനക്കെതിരേ ഒരു അപ്രഖ്യാപിത ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. ഗുജറാത്തിൽ ഭരണഘടനയെക്കുറിച്ച് പറയാൻ ഒരു ഒാഡിറ്റോറിയംപോലും ലഭിക്കാത്ത അവസ്ഥയാണ്. കേരളവും പതിയെ ആ നിലയിലേക്ക് മാറുെന്നന്നും അവർ പറഞ്ഞു. സി.കെ. ജാനു, കെ.എൻ. ബാലഗോപാൽ, പുന്നല ശ്രീകുമാർ, പി.കെ. സജീവ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
