ശബരിമലയിൽ സുപ്രീംകോടതിയെ പ്രതിരോധത്തിലാക്കി അഭിഭാഷകർ
text_fieldsന്യൂഡൽഹി: ശബരിമല പുനഃപരിശോധന ഹരജികൾ ഒമ്പതംഗ ബെഞ്ചിന് വിട്ട മുൻ ചീഫ് ജസ്റ്റ ിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിെൻറ വിധി ഭരണഘടന വിദഗ്ധർ ഇഴകീറി പരിശോധ ിച്ചപ്പോൾ പ്രതിരോധത്തിലായത് സുപ്രീംകോടതി.
ഗൊഗോയിയുടെ വിധിയെ ന്യായീകരിക ്കാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്കൊപ്പം നിന്നത് കേന്ദ്ര സർക്കാറിെൻറ സോളിസി റ്റർ ജനറൽ തുഷാർ മേത്തയും മുതിർന്ന അഭിഭാഷകൻ പരാശരനും മാത്രം. വിവിധ ബെഞ്ചുകളുടെ പരിഗണനയിലുള്ള മറ്റു മതങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച വിഷയങ്ങൾ കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമായി പുനഃപരിശോധന ഹരജിയിലേക്ക് വലിച്ചിഴച്ച നടപടിയാണ് തിങ്കളാഴ്ച ചോദ്യം ചെയ്യപ്പെട്ടത്. വിഷയത്തിൽ സുപ്രീംകോടതി എന്തുപറഞ്ഞാലും രാജ്യമൊട്ടുക്കും പ്രത്യാഘാതമുണ്ടാക്കുമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മുന്നറിയിപ്പ് നൽകി.
ചില ചോദ്യങ്ങൾക്ക് ഉത്തരം കാണേണ്ടതുണ്ടെന്ന് തോന്നിയാൽ വിഷയം വിപുല ബെഞ്ചിന് വിടാൻ സുപ്രീംകോടതിക്ക് അധികാരമുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ചെറിയ ബെഞ്ച് വിഷയങ്ങൾ വിപുല ബെഞ്ചിന് വിടുന്നതല്ല പ്രശ്നമെന്നും പുനഃപരിേശാധന ഹരജിയിൽ അതിന് പറ്റില്ലെന്നാണ് പറഞ്ഞതെന്നും മുതിർന്ന അഭിഭാഷകൻ ഫാലി നരിമാൻ വ്യക്തത വരുത്തി. ശബരിമല വിഷയത്തിൽ വിധി പറയാതെ മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കുകയാണ് സുപ്രീംകോടതി ചെയ്തത്. അതിനിടയിൽ ഇത്തരമൊരു വിധി പുറപ്പെടുവിക്കാനാവില്ല.
പുനഃപരിശോധന ഹരജികളിൽ വിപുല ബെഞ്ചുണ്ടാക്കിയത് െതറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. തങ്ങൾക്ക് മുന്നിലുള്ളത് ഭരണഘടനയുടെ 25ഉം 26ഉം അനുഛേദങ്ങളുടെ വ്യാഖ്യാന വിഷയമാണെന്നും വ്യത്യസ്ത അവകാശങ്ങളുടെ സന്തുലനം നോക്കുകയാണ് ബെഞ്ച് ചെയ്യുകയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞത് കപിൽ സിബൽ ചോദ്യം ചെയ്തു. അവ തമ്മിൽ സൗഹാർദപരമായ വ്യാഖ്യാനമാണുണ്ടാകേണ്ടതെന്ന സിബലിെൻറ നിലപാടിനെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത പിന്തുണച്ചു. ഒമ്പതംഗ ബെഞ്ചിെൻറ സാധുതയാണ് ഇപ്പോഴുയർന്ന ചോദ്യമെന്ന് അഭിഷേക് മനു സിങ്വിയും പറഞ്ഞു.
ശബരിമല കേസിലെ വിഷയങ്ങൾ വിപുല ബെഞ്ചിന് വിടേണ്ടത് 2018 സെപ്റ്റംബറിലെ അന്തിമ വിധിയിലായിരുന്നുവെന്നും പുനഃപരിശോധന ഹരജികളിലായിരുന്നില്ലെന്നും മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ഒാർമിപ്പിച്ചു. അതേസമയം, ഒമ്പതംഗ ബെഞ്ചിന് വിട്ട നടപടിയെ മുതിർന്ന അഭിഭാഷകൻ പരാശരൻ ന്യായീകരിച്ചു. ബാബരി ഭൂമി കേസിലും സംഘ്പരിവാർ പക്ഷത്തായിരുന്നു പരാശരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
