Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘർഷത്തിന് കാരണം...

സംഘർഷത്തിന് കാരണം സർക്കാർ; ബി.ജെ.പിയുടേത് കള്ളക്കളി -വി.എം. സുധീരൻ

text_fields
bookmark_border
സംഘർഷത്തിന് കാരണം സർക്കാർ; ബി.ജെ.പിയുടേത് കള്ളക്കളി -വി.എം. സുധീരൻ
cancel

തൃശൂർ: ശബരിമല പ്രശ്​നം യഥാവിധി കൈകാര്യം ചെയ്യുന്നതിൽ സുപ്രിം കോടതിക്ക്​ തെറ്റ്​ പറ്റി എന്ന്​ കെ.പി.സി.സി മുൻ പ്രസിഡൻറ്​ വി.എം. സുധീരൻ. യുവതീ പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹരജി തുറന്ന കോടതിയിൽ കേൾക്കാമെന്ന് പറഞ്ഞ സുപ്രീം കോടതി ആദ്യ വിധിക്ക് സ്​റ്റേ ഇല്ലെന്ന് പറയേണ്ടിയിരുന്നില്ല. മണ്ഡലകാലത്തെ പ്രശ്നങ്ങളും ഗുരുതരാവസ്ഥകളും കോടതി കാണാതെ പോയത് ഉചിതമായില്ല. വിഷയം സംഘർഷമില്ലാതെ കൈകാര്യം ചെയ്യുന്നതിൽ സുപ്രീം കോടതി അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങൾക്ക് തെറ്റുപറ്റി-എൻ.ജി.ഒ അസോസിയേഷൻ സംസ്​ഥാന സമ്മേളനത്തി​​​െൻറ ഭാഗമായി നടന്ന സംസ്​ഥാന കൗൺസിൽ യോഗം ഉദ്​ഘാടനം ചെയ്യവേ അദ്ദേഹം നിരീക്ഷിച്ചു. യുവതീ പ്രവേശനം സംബന്ധിച്ച്​ ഹിത പരിശോധന നടത്തണമെന്ന്​ സുധീരൻ നിർദേശിച്ചു.

വൈകാരിക സംഘട്ടനമുണ്ടാകുന്ന സാഹചര്യത്തിൽ കോടതി കൂടുതൽ ജാഗ്രത പലിക്കണമായിരുന്നു. കേരളത്തെ അരാജകാവസ്ഥയിലേക്ക് തള്ളി വിടുന്ന സാഹചര്യമാണ്​ വിധിയിലൂടെ ഉണ്ടായത്​. അത്​ പാടില്ലായിരുന്നു. ഒരു വിധിയും അന്തിമമല്ല. എല്ലാ വിധിയും ശരിയുമല്ല. കോടതി വിധിയിൽ പാളിച്ചകൾ ഉണ്ടാകാം. കേരളത്തെ രമ്യമായ അവസ്ഥയിലേക്ക് അടിയന്തരമായി എത്തിക്കാനുള്ള ശ്രമം സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

കോടതിവിധി നടപ്പാക്കാൻ അമിത വ്യഗ്രതയാണ് മുഖ്യമന്ത്രി കാണിച്ചതെന്ന്​ സുധീരൻ കുറ്റപ്പെടുത്തി. പാതയോരത്തെ മദ്യശാലകൾ മാറ്റാനുള്ള സുപ്രീം കോടതിയുടെ ആവർത്തിച്ചുള്ള വിധി സർക്കാർ കണ്ടില്ലെന്ന്​ നടിച്ചു. ഇൗ വിധി അട്ടിമറിക്കാൻ ദേശീയപാതകളെ പുനഃനിർവചിച്ചു. മുഖ്യമന്ത്രിയുടെ അമിതാവേശമാണ്​ ഇന്നത്തെ സംഘർഷാവസ്​ഥക്ക്​ കാരണം​. വിധി നടപ്പാക്കാൻ കോടതി സമയം നിശ്ചയിച്ചിരുന്നില്ല. അത്​ കണക്കിലെടുത്ത്​ സമാധാനപരമായി കൈകാര്യം ചെയ്യാമായിരുന്നു. ഏകപക്ഷീയമായാണ്​ സർക്കാർ മുന്നോട്ട്​ പോയത്​. ഇപ്പോൾ നടത്തിയ സർവകക്ഷി യോഗം നേര​െത്ത നടത്തിയിരുന്നെങ്കിൽ ഇന്നത്തെ സംഘർഷമുണ്ടാകുമായിരുന്നില്ലെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്തരുടെയും സ്​ത്രീകളുടെയും താൽപര്യമല്ല ബി.ജെ.പി.ക്കുള്ളത്​. ആ പാർട്ടിയും മോദിയും ആഗ്രഹിക്കുന്നത്​ സംഘർഷമുണ്ടാക്കി രാഷ്​ട്രീയ നേട്ടമുണ്ടാക്കാനാണ്​. ഒരു പ്രശ്​നത്തിൽ തർക്കമുണ്ടായാൽ ഹിതപരിശോധന നടത്തുകയാണ്​ ഉചിതമായ നടപടി. ഗുരുവായൂർ സത്യഗ്രഹകാലത്ത്​ ഹിതപരിശോധന നടത്തിയിരുന്നു. ആ മാതൃക ശബരിമല വിഷയത്തിലും ഉണ്ടാകണം-സുധീരൻ പറഞ്ഞു.​ കെ.പി. ജോസ്​ സ്വാഗതവും സന്തോഷ്​ തോമസ്​ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheerankerala newssabarimala women entrysabarimala verdict
News Summary - sabarimala: sudheeran against bjp and government-kerala news
Next Story