ശബരിമല സംഘർഷം: അറസ്റ്റ് 3500 കടന്നു
text_fieldsതിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ അറസ്റ്റിലായവരുെട എണ്ണം 3505 ആയി. 529 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ശനി, ഞായർ ദിവസങ്ങളിൽ മാത്രം 600ഒാളം പേര് പിടിയിലായി. അറസ്റ്റ് ഇപ്പോഴും തുടരുകയാണ്. അറസ്റ്റ് തുടങ്ങിയിട്ട് ആറാം ദിവസമാണിത്. അറസ്റ്റ് ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരെയും സ്റ്റേഷന് ജാമ്യത്തില്‍ വിടുകയാണ്.
അറസ്റ്റിലായവരില്‍ 122 പേര് റിമാൻഡിലാണ്. ബാക്കിയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചു. സ്ത്രീകളെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസുകളില്പെട്ടവരാണ് റിമാന്‍ഡിൽ.
നിലക്കലും പമ്പയിലുമുണ്ടായ സംഘര്ഷങ്ങളില്മാത്രം 200ഒാളംേപര് അറസ്റ്റിലായി. പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി 75 പേരെ റിമാന്‍ഡ് ചെയ്തു. സംസ്ഥാനത്തിെൻറ മറ്റ് ഭാഗങ്ങളിലെ ഹര്‍ത്താല്‍ ദിനത്തിലുള്‍പ്പെടെയുള്ള സംഘര്‍ഷങ്ങളിലും കേസെടുത്തു. അക്രമസംഭവങ്ങളുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പോലീസ് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ തിരിച്ചറിയുന്നത്.
സ്ത്രീകളെ കൈയേറ്റംചെയ്തതിനും അസഭ്യംപറഞ്ഞതിനും ജാതിപ്പേര് വിളിച്ചതിനും ഏതാനും പേര്‍ക്കെതിരെ കേസുണ്ട്. പിടിയിലായവരില്‍ ഏറെയും സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്ന് പൊലീസ് അറിയിച്ചു. അക്രമികളെത്തിയ 12 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാനായിരുന്നു നിര്‍ദേശം. എന്നാൽ, ഹൈകോടതി പരാമർശം വന്നതോടെ പൊലീസ് നിലപാട് മയപ്പെടുത്തി. സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടെന്നും നാമജപത്തിൽ പെങ്കടുത്തവർക്കെതിരെ കേസ് വേണ്ടെന്നും പൊലീസ് നിലപാട് സ്വീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
