Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുരക്ഷ ശക്തമാക്കും –ഡി.ജി.പി
text_fieldsbookmark_border
തിരുവനന്തപുരം: മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമലയില്‍ മുന്‍വര്‍ഷത്തേക്കാള്‍ സുരക്ഷ ശക്തമാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ശബരിമലയില്‍ സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്രനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ കാമറ നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനമായി. ഇതിനായി പഴയ കാമറകള്‍ മാറ്റി പുതിയവ സ്ഥാപിച്ചുവരികയാണ്. തിരക്കേറുന്ന വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഹെലികാമുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് നിരീക്ഷണം നടത്തും. കാനനമധ്യത്തെ ഊടുവഴികള്‍ അടക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. അട്ടിമറിസാധ്യത ഉള്‍പ്പെടെയുള്ളവ ഒഴിവാക്കുന്നതരത്തിലാണ് സുരക്ഷ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
