Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല...

ശബരിമല സുരക്ഷാസംവിധാനങ്ങളിൽ മാറ്റം വരുത്തണമെന്ന്​ പൊലീസ്

text_fields
bookmark_border
ശബരിമല സുരക്ഷാസംവിധാനങ്ങളിൽ മാറ്റം വരുത്തണമെന്ന്​ പൊലീസ്
cancel

തിരുവനന്തപുരം: സ്​ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സുരക്ഷാക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ​ പൊലീസ്​. ഡി.ജി.പി ലോക്നാഥ് ബെഹ്​റയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം ക്രമീകരണം ചർച്ച ചെയ്തു.

മുതിർന്ന വനിത പൊലീസ്​ ഓഫിസറെ ശബരിമലയിലെ സുരക്ഷാസംവിധാനത്തിൽ ഉൾപ്പെടുത്തും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും പമ്പയിൽ നിന്ന് സന്നിധാനത്തിലേക്കുള്ള റോഡിലും 500 വനിതാ പൊലീസുദ്യോഗസ്​ഥരെ നിയോഗിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

വനിത പൊലീസുദ്യോഗസ്​ഥരെ വിട്ടുനൽകാമെന്ന മറ്റു സംസ്​ഥാനങ്ങളുടെ വാഗ്ദാനവും പൊലീസ്​ പരിഗണിക്കും. നിരീക്ഷണത്തിന്​ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്​ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമി​​െൻറ നേതൃത്വത്തിൽ കമ്മിറ്റിക്കും രൂപം നൽകി. തിങ്കളാഴ്ച സർക്കാർ തലത്തിൽ നടത്തുന്ന യോഗത്തിനുശേഷം ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന് സംസ്​ഥാന പൊലീസ്​ മേധാവി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgppolicepilgrimagekerala newswomen entrySabarimala News
News Summary - Sabarimala : Security ensure foe women - Police- Kerala news
Next Story