You are here

മല ചവിട്ടാനെത്തി പരാജയമടഞ്ഞവർ 22 പേർ 

23:03 PM
02/01/2019

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ധി​ക്കു​ശേ​ഷം മ​ല​ച​വി​ട്ടാ​നെ​ത്തി പ​രാ​ജ​യ​മ​ട​ഞ്ഞ​ത്​ 22 പേ​ർ. ഇ​വ​രി​ൽ ഉ​ൾ​െ​പ്പ​ട്ട ര​ണ്ടു​പേ​രാ​ണ്​ ര​ണ്ടാം​ശ്ര​മ​ത്തി​ൽ ച​രി​ത്രം​കു​റി​ച്ച​ത്. ആ​ദ്യ യു​വ​തി ആ​ന്ധ്ര സ്വ​ദേ​ശി ബാ​ല മാ​ധ​വി (45) ആ​യി​രു​ന്നു. തു​ലാ​മാ​സ പൂ​ജ​ക്കാ​യി ന​ട​തു​റ​ന്ന ഒ​ക്​​ടോ​ബ​ർ 17ന്​ ​കു​ടും​ബ​സ​മേ​ത​മാ​ണ്​ എ​ത്തി​യ​തെ​ങ്കി​ലും പ്ര​തി​ഷേ​ധ​െ​ത്ത തു​ട​ർ​ന്ന്​ പ​മ്പ​യി​ൽ​നി​ന്ന്​ മ​ട​ങ്ങി. അ​ന്നു​ത​ന്നെ ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി ലി​ബി (38) യെ​യും പ​ത്ത​നം​തി​ട്ട കെ.​എ​സ്.​​ആ​ർ.​ടി.​സി ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​തോ​ടെ പൊ​ലീ​സ്​ നാ​ട്ടി​ലേ​ക്ക്​ അ​യ​ച്ചു. പി​റ്റേ​ന്ന്​ വെ​ളു​പ്പി​ന്​ ന്യൂ​യോ​ർ​ക്ക്​​ ടൈം​സ്​ ലേ​ഖി​ക സു​ഹാ​സി​നി രാ​ജ്​ ​െപാ​ലീ​സ്​ സം​ര​ക്ഷ​ണ​യി​ല്ലാ​തെ മ​ര​ക്കു​ട്ടം​വ​രെ എ​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ മ​ട​ങ്ങി. 

ഒ​ക്​​ടോ​ബ​ർ 19ന്​ ​ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന്​ മോ​ജോ റി​പ്പോ​ർ​ട്ട​ർ ക​വി​ത ജാ​ക്ക​ൽ (24), കൊ​ച്ചി​യി​ൽ​നി​ന്ന്​ ബി.​എ​സ്.​എ​ൻ.​എ​ൽ ജീ​വ​ന​ക്കാ​രി ര​ഹ്​​ന ഫാ​ത്തി​മ (32) എ​ന്നി​വ​ർ ന​ട​പ്പ​ന്ത​ലി​ന്​ സ​മീ​പം​വ​രെ എ​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ നി​ര​ന്ന​തോ​ടെ തി​രി​കെ​പ്പോ​യി. ​െഎ.​ജി ശ്രീ​ജി​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ ഉ​പ​യോ​ഗി​ക്കു​ന്ന ഹെ​ൽ​മ​റ്റും ക​വ​ച​വും ധ​രി​പ്പി​ച്ചാ​ണ്​ ഇ​വ​രെ എ​ത്തി​ച്ച​ത്. പി​ന്നാ​ലെ​ ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​നി മേ​രി സ്വീ​റ്റി (46) എ​ത്തി​യെ​ങ്കി​ലും സം​ര​ക്ഷ​ണം ന​ൽ​കി​ല്ലെ​ന്ന്​ അ​റി​യി​ച്ച​തോ​ടെ മ​ട​ങ്ങി. 

ഒ​ക്​​ടോ​ബ​ർ 20ന്​ ​കേ​ര​ള ദ​ലി​ത്​ മ​ഹി​ള ഫെ​ഡ​റേ​ഷ​ൻ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൊ​ല്ലം ചാ​ത്ത​ന്നൂ​ർ മ​ല​യേ​റ്റി​ക്കോ​ണം സ്വ​ദേ​ശി​നി മ​ഞ്​​ജു (43) പ​മ്പ​യി​ലെ​ത്തി. എ​ന്നാ​ൽ, സം​ര​ക്ഷ​ണം ഒ​രു​ക്കി​ല്ലെ​ന്ന്​ അ​റി​ച്ച​തോ​ടെ പി​ന്തി​രി​ഞ്ഞു. 
ഒ​ക്​​ടോ​ബ​ർ 21ന്​ ​ആ​ന്ധ്ര​യി​ൽ​നി​ന്ന്​ 50ൽ ​താ​ഴെ പ്രാ​യ​മു​ള്ള വാ​സ​ന്തി, ആ​ദി​ശേ​ഷ, ബാ​ല​മ്മ, പു​ഷ്​​പ​ല​ത എ​ന്നി​വ​ർ എ​ത്തി​യെ​ങ്കി​ലും പൊ​ലീ​സ്​ ത​ട​ഞ്ഞ്​ പ​റ​ഞ്ഞു​വി​ട്ടു. 

കോ​ഴി​ക്കോ​ട്ട്​ അ​ധ്യാ​പി​ക​യാ​യ ബി​ന്ദു ടി.​വാ​സു (43)വി​നെ​യും തു​ലാ​പ്പ​ള്ളി​യി​ൽ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ ത​ട​ഞ്ഞു. ന​വം​ബ​ർ അ​ഞ്ചി​ന്​ ചി​ത്തി​ര ആ​ട്ട​തി​രു​നാ​ളി​ന്​ വൈ​കീ​ട്ട്​ ചേ​ർ​ത്ത​ല സ്വ​ദേ​ശി അ​ഞ്​​ജു​വും (30) ഭ​ർ​ത്താ​വും മ​ല​ക​യ​റാ​ൻ എ​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ന​വം​ബ​ർ ഏ​ഴി​ന്​ തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ 52കാ​രി ല​ളി​ത​യെ ത​ട​ഞ്ഞ​ത്​ സം​ഘ​ർ​ഷ​ത്തി​ന്​ ഇ​ട​യാ​ക്കി​യി​രു​ന്നു.  

ന​വം​ബ​ർ 16ന്​ ​മ​ണ്ഡ​ല​പൂ​ജ​ക​ൾ​ക്കാ​യി ന​ട​തു​റ​ന്ന​പ്പോ​ൾ ഭൂ​മാ​താ ബ്രി​േ​ഗ​ഡ്​ നേ​താ​വ്​ തൃ​പ്​​തി ദേ​ശാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​രെ എ​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ അ​വി​ടെ​നി​ന്നു​ത​ന്നെ മ​ട​ങ്ങി. ഡി​സം​ബ​ർ 23ന്​ ​ത​മി​ഴ്നാ​ട്ടി​ലെ മ​നി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്​ യു​വ​തി​ക​ൾ എ​ത്തി​യെ​ങ്കി​ലും പ​മ്പ​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ ക​ണ്ട്​ പി​ന്തി​രി​ഞ്ഞോ​ടി. അ​ന്നു​​ത​ന്നെ വ​യ​നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ ആ​ദി​വാ​സി വ​നി​ത നേ​താ​വ്​ കെ. ​അ​മ്മി​ണി​യെ (44) ക​ണ​മ​ല​ക്ക്​ സ​മീ​പം സം​ഘ​ർ​ഷ​സാ​ധ്യ​ത ബോ​ധ്യ​െ​പ്പ​ടു​ത്തി പൊ​ലീ​സ് തി​രി​ച്ച​യ​ച്ചു.            

പി​ന്നീ​ട്​ ഡി​സം​ബ​ർ 24നാ​ണ്​ ത​ല​​േ​​ശ്ശ​രി​യി​ലെ സ്​​കൂ​ൾ ഒാ​ഫ്​ ലീ​ഗ​ൽ സ്​​റ്റ​ഡീ​സി​ലെ അ​ധ്യാ​പി​ക​യാ​യ പ​ത്ത​നം​തി​ട്ട ളാ​ക്കൂ​ർ സ്വ​ദേ​ശി​നി എ. ​ബി​ന്ദു​വും സി​വി​ൽ സ​പ്ലൈ​സ്​ വ​കു​പ്പ്​ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി മ​ല​പ്പു​റം അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി​നി ക​ന​ക​ദു​ർ​ഗ​യും സ​ന്നി​ധാ​ന​ത്തു​നി​ന്ന്​ 700 മീ​റ്റ​ർ അ​ക​ലെ ച​ന്ദ്രാ​ന​ന്ദ​ൻ റോ​ഡ്​ വ​രെ എ​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ പി​ന്നീ​ട്​ ത​ങ്ങ​ൾ വീ​ണ്ടും എ​ത്തു​മെ​ന്നു​പ​റ​ഞ്ഞ്​ പി​ന്തി​രി​യു​ക​യാ​യി​രു​ന്നു. 

യുവതികൾ ദർശനം നടത്തിയത്​ പലതവണ 
ശ​ബ​രി​മ​ല: യു​വ​തി​ക​ൾ ദ​ർ​ശ​നം ന​ട​ത്തി​യ​ത്​ പ​ല​ത​വ​ണ. അ​ഞ്ചു വ​ർ​ഷം മു​മ്പും തീ​ർ​ഥാ​ട​ന കാ​ല​ത്ത്​ യു​വ​തി ദ​ർ​ശ​നം ന​ട​ത്തു​ക​യും അ​ന്ന്​ ശു​ദ്ധി​ക​ല​ശം ന​ട​ത്തു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, യു​വ​തീ​ദ​ർ​ശ​നം വി​വാ​ദ​മാ​യ​ത്​ ഇ​പ്പോ​ൾ മാ​ത്ര​മാ​ണ്. ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള സം​ഘ​ത്തോ​ടൊ​പ്പം എ​ത്തി​യ യു​വ​തി​യാ​ണ്​ അ​ഞ്ചു വ​ർ​ഷം മു​മ്പ്​ ദ​ർ​ശ​നം ന​ട​ത്തി​യ​ത്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​ത്​ സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​ന്ന്​ ക്ഷേ​ത്രം അ​ട​ച്ചി​ട്ട്​ ശു​ദ്ധി​ക​ല​ശം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടാ​തെ ദ​ർ​ശ​നം ന​ട​ത്തി​യ യു​വ​തി​ക​ൾ നി​ര​വ​ധി​യു​ണ്ട്.

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം വി​ല​ക്കി​യ 1991​ലെ ​ഹൈ​കോ​ട​തി വി​ധി​വ​രും മു​മ്പ്​ ദ​ർ​ശ​നം ന​ട​ത്തി​യ​വ​രും  നി​ര​വ​ധി​യാ​ണ്. അ​ന്നും ശു​ദ്ധി​ക​ല​ശം ന​ട​ത്തി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി നി​ര​വ​ധി​പേ​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ത​ന്ത്രി​മാ​രാ​ണ്​ അ​വ​ർ​ക്ക്​ ദ​ർ​ശ​ന​ത്തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കി​യ​തെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ന്ത്രി ക​ണ്​​ഠ​ര​ര്​ മോ​ഹ​ന​രു​ടെ അ​നു​മ​തി​യോ​ടെ താ​ൻ ശ​ബ​രി​മ​ല വി​ഗ്ര​ഹ​ത്തി​ൽ തൊ​ട്ടി​ട്ടു​ണ്ട്​ എ​ന്ന്​ ക​ന്ന​ട ന​ടി ജ​യ​മാ​ല​യു​ടെ  വെ​ളി​പ്പെ​ടു​ത്ത​ൽ ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ ത​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ണ്ടാ​യി. 

Loading...
COMMENTS