Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ സ്​ത്രീകളെ...

ശബരിമലയിൽ സ്​ത്രീകളെ മുൻനിർത്തി സംഘർഷമുണ്ടാക്കാൻ ആർ.എസ്​.എസ്​ നീക്കമെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
ശബരിമലയിൽ സ്​ത്രീകളെ മുൻനിർത്തി സംഘർഷമുണ്ടാക്കാൻ ആർ.എസ്​.എസ്​ നീക്കമെന്ന്​ റിപ്പോർട്ട്​
cancel

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷ പൂജക്കായി തുറക്കുന്ന ശബരിമലയിൽ സംഘർഷങ്ങളുണ്ടാക്കാൻ ബി.ജെ.പി- ആർ.എസ്​.എസ്​ നീക്കമെന്ന്​ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്​. റിപ്പോർട്ടിനെ തുടർന്ന്​ ഇലവുങ്കലിൽ തന്നെ ആളുകളെ പൊലീസ്​ ബാരിക്കേഡ്​ വെച്ച്​ തടയുകയാണ്​. നേരത്തെ നിലക്കൽ വരെ കടത്തി വിടുമെന്നാണ്​ അറിയിച്ചിരുന്നത്​. ഭക്​തരെ നാളെ മാത്രമേ കടത്തിവിടൂ.

നാളെ വൈകിട്ട് 5 നാണ് നട തുറക്കൽ. ചൊവ്വാഴ്ച രാത്രി 10 ന് നട അടക്കും. പ്രതിഷേധസമരം മുന്നിൽ ക​ണ്ട്​ ചൊവ്വാഴ്​ച അർദ്ധരാത്രി വരെ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്​. മാധ്യമ പ്രവർത്തകരെ നിലക്കലേക്ക്​ കടത്തിവിടുമെന്ന്​ അറിയിച്ചിരുന്നെങ്കിലും രണ്ടു കിലോമീറ്റർ അകലെ ഇലവുങ്കലിൽ തടഞ്ഞു.

പ്രതിഷേധക്കാർ സ്​ത്രീകളെ മുൻ നിർത്തി സമരം നയിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന്​ വനിതാ പൊലീസുകാരടക്കം 2300 ഒാളം പൊലീസുകാരെയാണ്​ ശബരിമലയിൽ വിന്ന്യസിച്ചിരിക്കുന്നത്​. സന്നിധാനത്ത​ും വനിതാ പൊലീസുകാരെ വിന്യസിക്കുമെന്നാണ് റിപ്പോർട്ട്​. 50 മുകളിൽ പ്രായമുള്ള സ്​ത്രീകളെയായിരിക്കും സന്നിധാനത്ത്​ നിയോഗിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam news
News Summary - Sabarimala, Rss Make Riots, Report - Kerala News
Next Story