Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: ആർ.എസ്​.എസും...

ശബരിമല: ആർ.എസ്​.എസും ബി.ജെ.പിയും ഭക്തജനങ്ങളെ അവഹേളിക്കുന്നു -ചെന്നിത്തല

text_fields
bookmark_border
ശബരിമല: ആർ.എസ്​.എസും ബി.ജെ.പിയും ഭക്തജനങ്ങളെ അവഹേളിക്കുന്നു -ചെന്നിത്തല
cancel

തിരുവനന്തപുരം: ആർ.എസ്​.എസും ബി.ജെ.പിയും ശബരിമലയിൽ ഭക്തജനങ്ങളെ അവഹേളിക്കുകയാണെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. രാഷ്​ട്രീയ മുതലെടുപ്പിന്​ വേണ്ടി ശബരിമലയെ വിനിയോഗിക്കുന്ന ബി.ജെ.പി ആ നിലപാടിൽനിന്ന്​ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ശ്രീധരൻപിള്ള ത​​​െൻറ രാഷ്​ട്രീയ അജണ്ട നടപ്പിലാക്കാൻ മുന്നോട്ടു വന്നപ്പോൾ അത്​ തടയാൻ പൊലീസിന്​ എന്തുകൊണ്ട്​ കഴിഞ്ഞില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. ആർ.എസ്​.എസിനും ബി.ജെ.പിക്കും എന്തും ചെയ്യാനുള്ള അധികാരമാണ്​ പൊലീസ്​ സന്നിധാനത്ത്​ കൊടുത്തത്​. അക്രമികളെ തമ്പടിക്കാൻ അനുവദിക്കില്ലെന്നും ഭക്തജനങ്ങളെ പോലും നിയന്ത്രിക്കുമെന്നും ജനങ്ങൾക്ക്​ ഉറപ്പു നൽകിയ മുഖ്യമന്ത്രി പൂർണ പരാജയമാണെന്ന്​ വ്യക്തമായതായും പ്രതിപക്ഷ നേതാവ്​ പറഞ്ഞു.

ആർ.എസ്​.എസുകാർ ആക്രമണമഴിച്ചു വിടുമ്പോൾ പൊലീസ്​ കാഴ്​ചക്കാരായി എന്നത്​ ഗുരുതരമാണെന്നും പൊലീസി​​​െൻറ ഏറ്റവും പരിതാപകരമായ മുഖമാണ്​ ചൊവ്വാഴ്​ച ശബരിമലയിൽ കണ്ട​െതന്നും രമേശ്​ ചെന്നിത്തല തിരുവനന്തപുരത്ത്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssramesh chennithalakerala newsmalayalam newsSabarimala NewsBJP
News Summary - sabarimala; RSS And BJP insulting devotees says Ramesh chennithala -kerala news
Next Story