Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല: കൊപ്രക്കളത്തിലേക്കുള്ള പാത തകർന്നു
text_fieldsbookmark_border
കൊപ്രക്കളത്തിലേക്കുള്ള പാത തകര്‍ന്ന നിലയില്‍
ശബരിമല: സന്നിധാനത്തെ കൊപ്രക്കളത്തിലേക്കുള്ള പാത പാറകളിളകി സഞ്ചാര യോഗ്യമല്ലാതായി.സന്നിധാനത്തും നിന്നും മാളികപ്പുറത്തുനിന്നും ശേഖരിക്കുന്ന തേങ്ങകള്‍ കൊപ്രക്കളത്തില്‍ എത്തിച്ച് അവിടുന്ന് ട്രാക്ടറില്‍ പമ്പയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, പാതയുടെ ശോച്യാവസ്ഥ വന്‍ അപകടങ്ങള്‍ക്ക് സാധ്യതയേറുന്നു.
നിരവധി ട്രാക്ടറുകളാണ് ഇതിലൂടെ പോകുന്നത്. ഇറക്കമുള്ള പാതയില്‍ കഴിഞ്ഞ ദിവസം ട്രാക്ടറുകള്‍ ഒരു വശത്തേക്ക് ചരിഞ്ഞെങ്കിലും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായില്ല. ഇളകി കിടക്കുന്ന പാറയുടെ പുറത്തുനിന്ന് അടുത്ത പാറയിലേക്ക് എന്ന രീതിയിലാണ് വാഹനങ്ങള്‍ പോകുന്നത് ഇതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

