
ശബരിമല: പ്രസാദങ്ങളുടെ വിറ്റുവരവിൽനിന്നും 27 കോടിയിലധികം രൂപ വരുമാനം
text_fieldsശബരിമല: മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കേ അപ്പം, അരവണ പ്രസാദങ്ങളുടെ വിറ്റു വരവിൽനിന്നും 27 കോടിയിലധികം രൂപയുടെ വരുമാനം. ശബരിമല ക്ഷേത്രം എക്‌സിക്യുട്ടിവ് ഓഫിസര്‍ വി. കൃഷ്ണകുമാര വാരിയരാണ് ഇക്കാര്യം അറിയിച്ചത്.
അപ്പം, അരവണ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. അപ്പം പാക്കിങ്ങിന് ജീവനക്കാരുടെ ക്ഷാമമുണ്ടായിരുന്നെങ്കിലും കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി അത് പൂര്‍ണമായും പരിഹരിച്ചിട്ടുണ്ട്.
മണ്ഡലകാലം അവസാനിക്കാറായതോടെ കൂടുതല്‍ അയ്യപ്പന്‍മാര്‍ ദര്‍ശനത്തിനായി സന്നിധാനത്തെത്തുന്നുണ്ട്. പ്രതിദിന തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇളവ് വരുത്തിയതിനാല്‍ വരും ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും.
അതുകൊണ്ടുതന്നെ അപ്പം, അരവണ വിൽപ്പന ഇനിയും കൂടുമെന്നാണ് ബോർഡിന്‍റെ കണക്കുകൂട്ടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
