Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമലയിലെ നിയന്ത്രണങ്ങൾ: കർമസമിതി ഗവർണറെ കാണും
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കർമ്മ സമിതി ഗവർണറെ കാണും. ഒൗദ്യോഗിക പരിപാടികൾക്കായി ഗവർണർ ഇന്ന് കോട്ടയത്ത് എത്തുന്നുണ്ട്. രാത്രി എട്ട് മണിക്ക് നാട്ടകം ഗസ്റ്റ്ഹൗസിൽ വെച്ച് കർമ്മസമിതിയുമായി കൂടികാഴ്ച നടത്താൻ ഗവർണർ അനുമതി നൽകിയെന്നാണ് വിവരം.
സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണ് കർമ്മസമിതി ഗവർണറെ കാണുന്നത്. നെയ്യഭിഷേകം നടത്തുന്നതിനുൾപ്പടെ സന്നിധാനത്തെ നിയന്ത്രണങ്ങൾ തടസമാവുന്നുണ്ടെന്നാണ് കർമ്മസമിതിയുടെ ആരോപണം. സന്നിധാനത്ത് രാത്രി തങ്ങുന്നതിനും വിരിവെക്കുന്നതിനും ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം.
Next Story
