ശബരിമല: പ്രധാനമന്ത്രിയുടേത് വാചകക്കസര്‍ത്ത് -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് വെറും രാഷ്ട്രീയ വാചകക്കസര്‍ത്ത് മ ാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ നാട്ടില്‍ കലാപമുണ്ടാക്കി അതില്‍നിന്ന് രാഷ ്ട്രീയ മുതലെടുപ്പ് നടത്താനുള്ള പരിശ്രമമാണ് ബി.ജെ.പി നടത്തിയത്. എന്നാല്‍, കോണ്‍ഗ്രസിനും യു.ഡി.എഫിനും ആദ്യം മുതൽ ഒറ്റ നിലപാടാണ്. അത് വിശ്വാസികളുടെ വികാരങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ്.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിെൻറ നിലപാട് പ്രസിഡൻറ് രാഹുല്‍ ഗാന്ധി ഉള്‍ക്കൊണ്ടു. ശബരിമല യുവതിപ്രവേശനത്തെ ആദ്യം അംഗീകരിക്കുകയും സുവർണാവസരമെന്ന് കണ്ട് പിന്നീട് നിലപാട് മാറ്റുകയുമാണ് ബി.ജെ.പി ചെയ്തത്. യുവതി പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോയവര്‍പോലും സംഘ്പരിവാര്‍ പശ്ചാത്തലമുള്ളവരായിരുന്നെന്ന കാര്യം പ്രധാനമന്ത്രി മറക്കരുതെന്നും ചെന്നിത്തല വാർത്താകുറിപ്പിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

