Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: പ്രതിഷേധം...

ശബരിമല: പ്രതിഷേധം തുടരുമെന്ന് ചെന്നിത്തല

text_fields
bookmark_border
ശബരിമല: പ്രതിഷേധം തുടരുമെന്ന് ചെന്നിത്തല
cancel

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങളെല്ലാവരും ശബരിമല സന്ദർശിച്ചവരാണ്. അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. കുളിമുറി, ശുചിമുറി, വിരിവെക്കാൻ സ്ഥലം എന്നിവക്കുള്ള സൗകര്യങ്ങളില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഒരു ഒാലപ്പുര പോലും ഈ മണ്ഡല കാലത്ത് നിർമിക്കാൻ സംസ്ഥാന സർക്കാറിന് സാധിച്ചിട്ടില്ല. ഭക്തർ ശബരിമലയിലേക്ക് വരരുതെന്ന നിർബന്ധബുദ്ധിയാണ് സർക്കാറിനുള്ളത്. ബി.ജെ.പി‍യുടെ ഇടതു സർക്കാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടാണ് നടക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam newsSabarimala News
News Summary - sabarimala ramesh chennithala -Kerala News
Next Story