Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല നട അടയ്​ക്കൽ:...

ശബരിമല നട അടയ്​ക്കൽ: തന്ത്രിക്ക്​ വിശദീകരിക്കാൻ കൂടുതൽ സമയം

text_fields
bookmark_border
ശബരിമല നട അടയ്​ക്കൽ: തന്ത്രിക്ക്​ വിശദീകരിക്കാൻ കൂടുതൽ സമയം
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍ പ്ര​വേ​ശി​ച്ച​തി​നെ​തു​ട​ർ​ന്ന്​ ക്ഷേ​ത്ര​ന​ട അ​ട ​ച്ചി​ട്ട്​ പ​രി​ഹാ​ര​ക്രി​യ ന​ട​ത്തി​യ​തി​ല്‍ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ർ​ക്ക്​ വി​ശ​ദീ​ക​ര​ണം ന​ൽ​കാ ​ൻ ​കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ച്ചു. ര​ണ്ടാ​ഴ്ച​കൂ​ടി സ​മ​യ​മാ​ണ്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ ത​ന്ത്രി​ക്ക്​ അ​നു​വ​ദി​ച്ച​ത്. ഇൗ​മാ​സം 21ന്​ ​വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ 15 ദി​വ​സം മു​മ്പ്​ ത​ന്ത്രി​ക്ക്​ ന​ൽ​കി​യ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ൽ ബോ​ർ​ഡ്​​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ആ​യ​തി​നാ​ൽ കൂ​ടി​യാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ദി​വ​സം വേ​ണ​മെ​ന്ന​തി​നാ​ലാ​ണ്​ 15 ദി​വ​സം സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് ത​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ദേ​വ​സ്വം ബോ​ര്‍ഡ് അ​ത്​ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ജ​നു​വ​രി ര​ണ്ടി​ന്​ ശ​ബ​രി​മ​ല​യി​ൽ ബി​ന്ദു, ക​ന​ക​ദു​ർ​ഗ എ​ന്നീ​ യു​വ​തി​ക​ൾ ദ​ർ​ശ​നം ന​ട​ത്തി​യ​തി​നെ​തു​ട​ർ​ന്നാ​ണ്​ ബോ​ർ​ഡി​നോ​ടോ സ​ർ​ക്കാ​റി​നോ​ടോ കൂ​ടി​യാ​ലോ​ചി​ക്കാ​തെ ക്ഷേ​ത്ര​ന​ട അ​ട​ച്ചി​ട്ട്​ ശു​ദ്ധി​ക്രി​യ​ക​ൾ ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ത​ന്ത്രി കൈ​ക്കൊ​ണ്ട​ത്.വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കേ​ണ്ട​ത്​ ന്യാ​യ​മാ​ണെ​ന്ന്​ ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ എ. ​പ​ത്മ​കു​മാ​ർ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdevaswam boardmalayalam newsSabarimala PurificationThantrytime for Explanation
News Summary - Sabarimala purification, Tantry Got More time to Explanation - Kerala News
Next Story