ശബരിമലയിലെ നാമജപ പ്രതിഷേധം അവസാനിച്ചു
text_fieldsസന്നിധാനം: ശബരിമല സന്നിധാനത്ത് വി. മുരളീധരൻ എം.പിയുടെ നേതൃത്വത്തിൽ നടന്ന നാമജപ പ്രതിഷേധം അവസാനിച്ചു. ഹരിവരാസനം പാടി നടയടച്ചതോടെ പ്രതിഷേധം അവസാനിക്കുകയായിരുന്നു. മാളികപ്പുറത്തിന് സമീപമാണ് പ്രതിഷേധം നടന്നത്. ഇരുപതോളം പേരാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
അതേസമയം, ഹൈകോടതി നിർദേശത്തെ തുടർന്ന് വലിയ നടപ്പന്തലിൽ നിയന്ത്രണം ഭാഗിഗമായി നീക്കി. ഭക്തർക്ക് വലിയ നടപന്തലിൽ വിശ്രമിക്കാമെന്ന് പൊലീസ് അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും വലിയ നടപന്തലിൽ വിരിവെക്കാമെന്നാണ് െഎ.ജി അറിയിച്ചിരിക്കുന്നത്. നേരത്തെ ഇവിടെ വിശ്രമിക്കുന്നതിനും വിരിവെക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. വലിയ നടപന്തലിലെ നിയന്ത്രണങ്ങൾക്കെതിരെ ഹൈകോടതി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം നാമജപം പ്രതിഷേധം നടത്തിയ 68 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
