Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാമജപയജ്ഞം തുടങ്ങി
text_fieldsbookmark_border
എരുമേലി: ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ച ശബരിമല നട തുറക്കുമെന്നിരിക്കെ എരുമേലിയിൽ നാമജപയജ്ഞം ആരംഭിച്ചു. ശബരിമലയിൽ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധമായാണ് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ എരുമേലി ശ്രീധർമശാസ്ത ക്ഷേത്രാങ്കണത്തിൽ ഞായറാഴ്ച വൈകീട്ട് നാമജപം തുടങ്ങിയത്.
തിങ്കളാഴ്ച ശബരിമല നട തുറന്ന് ചൊവ്വാഴ്ച രാത്രി നട അടക്കും വരെ 30 മണിക്കൂർ നാമജപയജ്ഞം നടത്തും. പ്രതിഷേധം നിലനിൽക്കുന്നതിനാൽ എരുമേലിയിൽ 110 വനിത പൊലീസും നാൽപതോളം ദ്രുതകർമ സേനയും അടക്കം നാനൂറോളം പൊലീസ് ഉദ്യോഗസ്ഥരെവിന്യസിച്ചു.
Next Story
