സംഘ്പരിവാറിന്റെ ശബരിമല സംരക്ഷണ സംഗമവേദിയിൽ രാജീവ് ചന്ദ്രശേഖറിന് ‘ഇടമില്ല’
text_fieldsശബരിമല സംരക്ഷണ സംഗമവേദിയിൽ ഇടമില്ലാതിരുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ സദസ്സിൽ ഇരുന്ന് പരിപാടി വീക്ഷിക്കുന്നു
പന്തളം: സംഘ്പരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമവേദിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിന് ‘ഇടമില്ല’. ആദ്യം വേദിയിൽ ഇല്ലാതിരുന്ന അദ്ദേഹത്തെ സമാപനത്തിന്റെ തൊട്ടുമുമ്പ് വേദിയിൽ വിളിച്ചുകയറ്റി. തുടർന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം കേന്ദ്രസർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്താൻ രാജീവ് ചന്ദ്രശേഖറിന് കൈമാറി.
ബി.ജെ.പി സംസ്ഥാന നേതാക്കന്മാരായ പി.കെ. കൃഷ്ണദാസ്, രാധാകൃഷ്ണ മേനോൻ, എ.കെ. സുരേഷ് എന്നിവർക്കൊപ്പം എത്തിയ സംസ്ഥാന പ്രസിഡൻറ് യോഗാവസാന നിമിഷംവരെ സദസ്സിൽ തന്നെയായിരുന്നു. സംഘ്പരിവാർ സംഘടനകളുടെ പൂർണനിയന്ത്രണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ശബരിമല: രണ്ട് സംഗമങ്ങളിലും തന്ത്രി
പന്തളം: രണ്ട് സംഗമങ്ങളിലും പങ്കെടുത്ത് തന്ത്രി കണ്ഠര് മോഹനര്. ശനിയാഴ്ച ദേവസ്വം ബോർഡ് പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിലും തിങ്കളാഴ്ച പന്തളത്ത് ശബരിമല കർമസമിതിയുടെ സെമിനാറിലും തന്ത്രി പങ്കെടുത്തു. മകൻ മഹേഷ് മോഹനരും ഒപ്പമുണ്ടായിരുന്നു.
‘‘എല്ലാം അയ്യപ്പന്‍റെയല്ലേ, നമുക്ക് രാഷ്ട്രീയമില്ല. എല്ലാം ഭംഗിയായി നടക്കട്ടെ’’ -എന്നായിരുന്നു ഇതുസംബന്ധിച്ച് തന്ത്രിയുടെ പ്രതികരണം.
ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് ജി. രാമൻ നായരും ശബരിമല സംരക്ഷണ സംഗമത്തിനെത്തി. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുടെ വൻനിരയും പന്തളത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

