Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവകാശവാദവുമായി തന്ത്രി...

അവകാശവാദവുമായി തന്ത്രി എത്തിയതിനാൽ ശബരിമല മേൽശാന്തി അഭിമുഖം തടസ്സപ്പെട്ടു

text_fields
bookmark_border
അവകാശവാദവുമായി തന്ത്രി എത്തിയതിനാൽ ശബരിമല മേൽശാന്തി അഭിമുഖം തടസ്സപ്പെട്ടു
cancel

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തേക്കുള്ള മേൽ​ശാന്തിമാരെ തെരഞ്ഞെടുക്കുന്ന അഭിമുഖ പാനലിൽ തന്നെയും ഉൾപ്പെട ുത്തണമെന്ന ആവശ്യവുമായി തന്ത്രി കണ്​ഠരര്​ മോഹനര്​ എത്തിയത്​ ​മണിക്കൂറുകളോളം അഭിമുഖം നിർത്തിവെക്കാൻ കാരണമായി. നിലവിലെ പാനലിൽ ഉൾപ്പെട്ട മകൻ മഹേഷ്​ മോഹനർക്ക്​ വെള്ളിയാഴ്​ച എത്താൻ സാധിക്കാത്തതിനാൽ പകരം തന്നെ ഉൾപ്പെട​ുത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ, മുമ്പ്​​ ഹൈകോടതി പുറപ്പെടുവിച്ച നിര്‍ദേശപ്രകാരമാണ് മഹേഷ്മോഹനരരെ പാനലിലുള്‍പ്പെടുത്തിയതെന്ന്​ ദേവസ്വം ഓംബുഡ്സ്മാന്‍ അറിയിച്ചു.

വീണ്ടും ആവശ്യം തുടർന്നപ്പോൾ 11 ഒാടെ നടപടിക്രമങ്ങൾ നിർത്തി​െവച്ച്​ വിഷയം ഹൈകോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തൽസ്​ഥിതി തുടരാൻ ഹൈകോടതി നിർദേശിച്ചതി​​​െൻറ അടിസ്​ഥാനത്തിൽ കണ്​ഠരര്​ രാജീവരരെ മാത്രം ഉൾപ്പെടുത്തി വെള്ളിയാഴ്​ച വൈകുന്നേരം മൂന്നോടെ അഭിമുഖം തുടർന്നു. 79 പേരാണ്​ അഭിമുഖത്തിനായി ദേവസ്വം ബോർഡ്​ ആസ്​ഥാനത്ത്​ എത്തിയത്​.

തിരുവിതാംകൂർ ബോർഡ്​ പ്രസിഡൻറ്​ എ. പത്മകുമാർ, അംഗങ്ങളായ കെ.പി. ശങ്കരദാസ്​, കെ. രാഘവൻ, ദേവസ്വം കമീഷണർ വാസു, ദേവസ്വം ഒാംബുഡ്​സ്​മാൻ, തന്ത്രി കുടുംബത്തി​​​െൻറ പ്രതിനിധികളായ കണ്​ഠരര്​ രാജീവരര്​, മഹേഷ്​ മോഹനരര്​ എന്നിവരടങ്ങിയതാണ്​ ഇൻറർവ്യൂ ബോർഡ്​​. അഭിമുഖം രാത്രി വരെ നീണ്ടു. മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ശനിയാഴ്​ച​ നടക്കും. 57 പേരാണ്​ പട്ടികയിലുള്ളത്​. ഇൗമാസം 18ന്​ രാവിലെ സന്നിധാനത്ത്​ മേൽശാന്തി നറുക്കെടുപ്പ്​ നടക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskerala online newsChief priest entrySabarimala NewsKerala News
News Summary - Sabarimala Priest appoinment-Kerala news
Next Story