ശബരിമല: പൊലീസ് ബലപ്രയോഗത്തിൽ വയോധികക്ക് പരിക്ക്
text_fieldsശബരിമല: പതിനെട്ടാംപടിയില്‍ പൊലീസ് നടത്തിയ ബലപ്രയോഗത്തിനിടെ വയോധികയുടെ കഴു ത്തിന് പരിക്കേറ്റു. കോഴിക്കോട് നെടുമ്പറമ്പ് സ്വദേശി ഭാര്ഗവിക്കാണ് (65) പരിക്കേറ്റത്. സുഖമില്ലാത്ത ആളാണെന്ന് പറഞ്ഞിട്ടും പടിക്കെട്ടിലേക്ക് പിടിച്ചുതള്ളുകയായിരുന്നുവെന്നാണ് മകെൻറ പരാതി.
ചൊവ്വാഴ്ച രാത്രി 10.50ഓടെ ഹരിവരാസന സമയത്ത് പതിനെട്ടാംപടിക്ക് താഴെവെച്ചാണ് സംഭവം. പതിനെട്ടാംപടി കയറാനൊരുങ്ങവെ ഡ്യൂട്ടയിലുണ്ടായിരുന്ന പൊലീസുകാരന് ഭാര്‍ഗവിയെ വലിച്ചുപിടിക്കുകയായിരുന്നെന്ന് മകന് സന്തോഷ് പറഞ്ഞു. ഇതോടെ, പതിനെട്ടാംപടി അടയ്ക്കുന്ന ഗേറ്റിെൻറ ഗ്രില്ലില്‍ കഴുത്ത് ഞെരുങ്ങി പടിക്കെട്ടിലേക്ക് വീണു. വീണുകിടക്കുന്ന അമ്മയെ കാണാന്‍പോലും അനുവദിക്കാതെ തന്നെ തള്ളിക്കയറ്റിയതായും മകൻ പറഞ്ഞു. ദുരന്തനിവാരണ സംഘം ഇവരെ സന്നിധാനം ആശുപത്രിയില്‍ പ്രേവശിച്ചിച്ചു. പരിശോധനയില്‍ പരിക്ക് ബോധ്യമായതോടെ കഴുത്തിന് കോളറിട്ടു. പിന്നീട് രാവിലെ ദര്‍ശനം നടത്തി നാട്ടിലേക്ക് മടങ്ങി.
