Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംരക്ഷണം...

സംരക്ഷണം നൽകാനാകില്ലെന്ന്​ എഴുതി നൽകണമെന്ന്​ തൃപ്​തി; രേഖാമൂലം നൽകുന്നതിൽ പ്രശ്​നമില്ലെന്ന്​ പൊലീസ്​

text_fields
bookmark_border
tripti-desai
cancel

കൊച്ചി: ശബരിമല ദർശനത്തിന്​ സംരക്ഷണം നൽകാനാവില്ലെന്ന്​ പൊലീസ്​ വ്യക്തമാക്കിയതോടെ അത്​ രേഖാമൂലം നൽകണമെന് ന്​ തൃപ്​തി ദേശായി. ശബരിമലയിൽ പോകാനാകില്ലെന്നും സുരക്ഷ നൽകില്ലെന്ന്​ എഴുതി നൽകിയാൽ തങ്ങൾ മടങ്ങിപ്പോകാമെന ്ന്​ ഭൂമാതാ ബ്രിഗേഡ്​ നേതാവ്​ തൃപ്​തി പൊലീസിനെ അറിയിച്ചു.

ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി. ശബരിമല ദർശനത്തിന്​ തൃപ്​തി ദേശായിക്കും സംഘത്തിനും പൊലീസ്​ സുരക്ഷ നൽകാനാവില്ലെന്ന്​ രേഖാമൂലം നൽകുന്നതിൽ പ്രശ്​നമില്ലെന്ന്​ സ്​റ്റേറ്റ്​ അറ്റോർണി പൊലീസിനെ അറിയിച്ചിട്ടുണ്ട്​.

ഇത്​ സംബന്ധിച്ച്​ സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാല്‍ കൊച്ചി സിറ്റി പൊലീസ് രേഖാമൂലമുള്ള മറുപടി തൃപ്തി ദേശായിക്ക് നല്‍കും. പ്രതിഷേധം കണക്കിലെടുത്ത്​ തൃപ്​തി മടങ്ങണമെന്നും വിമാനത്താവളത്തിൽ പോകാനുള്ള സുരക്ഷ നൽകുമെന്നുമാണ്​ പൊലീസ്​ അറിയിച്ചത്​.

ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ സംഘത്തിനൊപ്പം ഇന്ന് പുലര്‍ച്ചെയാണ് തൃപ്‍തി ദേശായി കേരളത്തിലെത്തിയത്. കൊച്ചി കമീഷണർ ഓഫീസിലെത്തിയ ഇവർക്കെതിരെ പ്രതിഷേധവുമായി ശബരിമല കർമ്മസമിതി പ്രവർത്തകർ തടിച്ചു കൂടി. സംഘത്തിനൊപ്പമുണ്ടായിരുന്ന ബിന്ദു അമ്മിണിക്ക്​ നേരെ ഹിന്ദു ഹെൽപ്​ലൈൻ പ്രവർത്തകൻ ശ്രീനാഥ്​ മുളക്​ സ്​പ്രേ പ്രയോഗിക്കുകയും കയ്യേറ്റത്തിന്​ മുതിരുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newstripti desaiSabrimala women entrySabarimala News
News Summary - Sabarimala - Police denied protection to Tripti Desai - Kerala news
Next Story