സന്നിധാനത്തെ ബാരിക്കേഡുകൾ നീക്കി
text_fieldsശബരിമല: നിരോധനാജ്ഞയുടെ ഭാഗമായി സന്നിധാനത്ത് താഴെ തിരുമുറ്റത്ത് സ്ഥാപിച്ചിരുന് ന ബാരിക്കേഡുകൾ പൊലീസ് ഭാഗികമായി നീക്കി. വാവരുനടക്ക് മുന്നിലും വടക്കേനടയിലും സ്ഥാ പിച്ചിരുന്ന ബാരിക്കേഡുകളാണ് ശനിയാഴ്ച പുലർച്ചയോടെ നീക്കിയത്. ഐ.ജി ദിനേന്ദ്ര കശ്യ പ്, ശബരിമല സ്പെഷൽ കമീഷണർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് ബാരിക്കേഡ് നീക്കിയത്. കൂടാതെ സ്റ്റാഫ് ഗേറ്റിെൻറ മുൻഭാഗവും വടേക്ക നടയുടെ ഭാഗത്തെ തുറസ്സായ ഭാഗവും തമ്മിൽ വേർതിരിച്ച് വടവും സ്ഥാപിച്ചു.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് താഴെ തിരുമുറ്റത്ത് വാവരുനടക്ക് മുൻവശം, വടക്കേനട എന്നിവിടങ്ങളിൽ ആരും പ്രവേശിക്കാത്ത രീതിയിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്. തിരക്ക് കൂടിയതോടെ തീർഥാടകർക്ക് വിരിവെക്കാനുള്ള സൗകര്യം കുറഞ്ഞിരുന്നു.
കഴിഞ്ഞദിവസം ഹൈകോടതി നിയോഗിച്ച നിരീക്ഷണ സമിതി ശബരിമലയിൽ സന്ദർശനം നടത്തി റിപ്പോർട്ട് ഹൈകോടതിക്ക് സമർപ്പിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ബാരിക്കേഡുകൾ നീക്കാൻ ഹൈകോടതിയും നിർദേശിച്ചിരുന്നു. ബാരിക്കേഡുകൾ നീക്കിയതോടെ നൂറുകണക്കിന് തീർഥാടകരാണ് ഇവിടെ വിരിെവച്ച് വിശ്രമിച്ചത്.
തിരക്ക് വർധിക്കുന്നതനുസരിച്ച് നിയന്ത്രണങ്ങൾ പടിപടിയായി നീക്കുമെന്ന് ഐ.ജി ദിനേന്ദ്ര കശ്യപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
