ശബരിമലയുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് ഹൈകോടതി പരിഗണിക്കും
text_fieldsകൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമലയില്‍ പൊലിസ് അതിക്രമത്തിനിടെ പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശിനി സരോജം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി പരിഗണിക്കും. വാഹനങ്ങള്‍ക്ക് പൊലിസ് പാസേര്‍പ്പെടുത്തിയതിനെതിരെ വാഹന ഉടമകള്‍ സമര്‍പ്പിച്ച ഹരജിയും ഇന്ന് കോടതിയുടെ പരിഗണനയില്‍ എത്തുന്നുണ്ട്.
ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ എടുത്ത കേസുകളും ഇന്ന് പരിഗണിക്കും. അതേസമയം സംഘ് പരിവാർ പ്രഖ്യാപിച്ച നിരോധനാഞ്ജ ലംഘന സമരം നിലയ്ക്കലിൽ ഇന്നും തുടർന്നേക്കും. സന്നിധാനത്ത് ശരണ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയെങ്കിലും തീർഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
