Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്നെ ചവിട്ടി...

എന്നെ ചവിട്ടി കടലിലിടാൻ രാധാകൃഷ്​ണാ, നിങ്ങളുടെ കാലുകൾ പോര -പിണറായി

text_fields
bookmark_border
എന്നെ ചവിട്ടി കടലിലിടാൻ രാധാകൃഷ്​ണാ, നിങ്ങളുടെ കാലുകൾ പോര -പിണറായി
cancel

മലപ്പുറം: പൊലീസി​​​​െൻറ ബൂട്ട്​സിട്ട കാലുകൾകൊണ്ട്​ ചവിട്ട്​ ഏറെക്കൊണ്ട ശരീരമാണ്​ ത​​േൻറതെന്നും അത്​ ചവിട്ടിക്കടലിലിടാൻ ബി.ജെ.പി നേതാവി​​​​െൻറ കാലിന്​ ശക്തിപോരെന്നും​ മുഖ്യമന്ത്രി. പിണറായി വിജയനെ ചവിട്ടി കടലിലിടണമെന്ന ബി.ജെ.പി നേതാവ്​ എ.എൻ. രാധാകൃഷ്​ണ​​​​െൻറ പ്രസ്​താവനക്ക്​ മറുപടിയായാണ്​ ഇത്​ പറഞ്ഞത്​.

അത്ര നിർബന്ധമാണെങ്കിൽ വൈക്കോൽ പ്രതിമയുണ്ടാക്കി അതിനെ ചവിട്ടിക്കോ. പൊലീസ്​ ഇപ്പോഴല്ലേ എ​​​​െൻറ കൂടെയുണ്ടായത്​. നിങ്ങളുമായി പരിചയപ്പെടു​ന്നത്​ പൊലീസില്ലാതെയാണല്ലോ. നിങ്ങളുടെ കൂടെയുള്ള സുരേഷ്​ ഗോപിയുടെ ഡയലോഗാണ്​ മറുപടിയായി പറയേണ്ടത്​. അത്​ ഞാൻ പറയുന്നില്ലെന്നും പിണറായി വ്യക്തമാക്കി. മലപ്പുറം കിഴക്കേത്തലയിൽ സി.പി.എം സംഘടിപ്പിച്ച രാഷ്​ട്രീയ വിശദീകരണ​ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഏറ്റവും ​പ്രത്യേകതയുള്ള ​ആരാധനാലയങ്ങളിലൊന്നായ​ ശബരിമല കൈയടക്കാനാണ്​ ആർ.എസ്​.എസ്​ നീക്കമെന്നും എന്നാൽ, അത്​ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കൈയടക്കാമെന്ന ആർ.എസ്​.എസ്​ മോഹം കുറച്ച്​ പാടുള്ള പണിയാണ്​. മനുഷ്യനെ ഭിന്നിപ്പിച്ച്​ നേട്ടമുണ്ടാക്കിയ ചരിത്രമാണ്​ ആർ.എസ്​.എസി​േൻറത്​. എന്നാൽ, ഇത്​ കേരളമാണ്​. അത്​ വേറിട്ട്​ നിൽക്കും. മഹത്തായ പാരമ്പര്യമുള്ള കോൺഗ്രസി​​​​െൻറ ഇപ്പോഴത്തെ നിലപാട്​ വിചിത്രമാണ്​.

നേതാവ്​ രാഹുൽഗാന്ധിയുടേത്​ വ്യക്തിപരമായ അഭിപ്രായമാണെന്നാണ്​ അവർ പറയുന്നത്​. കോൺഗ്രസി​​​​െൻറ നേതാവ്​ അമിത്​ ഷാ​ ആണെന്ന്​ തോന്നുന്നു. അദ്ദേഹത്തി​​​​െൻറ അഭിപ്രായത്തിനൊപ്പമാണ്​ കേരളത്തിലെ കോൺഗ്രസ്​ നേതാക്കൾ​. വിശ്വാസത്തിനാണ്​ പ്രാധാന്യമെന്ന്​ പറഞ്ഞ്​ കോൺഗ്രസിനൊപ്പം നിൽക്കുന്ന മുസ്​ലിംലീഗ്​ അൽപമെങ്കിലും ആലോചിക്കണം. ഞങ്ങളെ എതിർക്കാൻ വേണ്ടി സ്വയം കഴുത്ത്​ കാണിക്കുകയാണ്​ നിങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsan radhakrishnanmalayalam newsSabarimala NewsPinarayi VijayanPinarayi Vijayan
News Summary - Sabarimala pinarayi vijayan AN Radhakrishnan -Kerala News
Next Story