Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല കൈയടക്കാൻ...

ശബരിമല കൈയടക്കാൻ ആർ.എസ്​.എസിനെ അനുവദിക്കില്ല -പിണറായി

text_fields
bookmark_border
ശബരിമല കൈയടക്കാൻ ആർ.എസ്​.എസിനെ അനുവദിക്കില്ല -പിണറായി
cancel

മലപ്പുറം: രാജ്യത്തെ ഏറ്റവും ​പ്രത്യേകതയുള്ള ​ആരാധനാലയങ്ങളിലൊന്നായ​ ശബരിമല കൈയടക്കാനാണ്​ ആർ.എസ്​.എസ്​ നീക്കമെന്നും എന്നാൽ, അത്​ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം കിഴക്കേത്തലയിൽ സി.പി.എം സംഘടിപ്പിച്ച രാഷ്​ട്രീയ വിശദീകരണ​ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല കൈയടക്കാമെന്ന ആർ.എസ്​.എസ്​ മോഹം കുറച്ച്​ പാടുള്ള പണിയാണ്​. പ്രതിഷേധത്തിന്​ സർക്കാർ എതിരല്ല. എന്നാൽ, അവിടെ ഭക്തരെപ്പോലും ആക്രമിക്കുന്ന സ്​ഥിതി വന്നു. 52 വയസ്സുള്ള സ്​ത്രീയെ വരെ സന്നിധാനത്ത്​ ആ​ക്രമിച്ചു. നിയമം കൈയിലെടുത്തതിനാലാണ്​ സുരക്ഷ ഏർപ്പെടുത്തിയത്​.

മനുഷ്യനെ ഭിന്നിപ്പിച്ച്​ നേട്ടമുണ്ടാക്കിയ ചരിത്രമാണ്​ ആർ.എസ്​.എസി​േൻറത്​. എന്നാൽ, ഇത്​ കേരളമാണ്​. അത്​ വേറിട്ട്​ നിൽക്കും. ക്രിമിനലുകളെ ഉപയോഗിച്ച്​ ശബരിമലയെ തകർക്കാനാണ്​ ശ്രമം. നാടാകെ അക്രമം അഴിച്ചുവിടുന്നു. നിങ്ങൾ തകർക്കാൻ നോക്കിയാൽ അത്​ തകരില്ല. ഇൗ നീക്കത്തെ മനുഷ്യസ്​നേഹികൾ ഒന്നിച്ച്​ നേരിടണം.

എല്ലാ നവോത്ഥാന ശ്രമങ്ങൾക്കെതിരെയും യാഥാസ്​ഥിതിക വിഭാഗം പ്രതിഷേധിച്ചിരുന്നു. ഇതിലെല്ലാം സ്​ത്രീകളുമുണ്ടായിരുന്നു. പക്ഷേ, അവരൊന്നും ഇന്ന്​ ചരിത്രത്തിലില്ല. ശബരിമലയിൽ സൗകര്യ​ങ്ങളൊന്നുമില്ലെന്ന പ്രചാരണം ശരിയല്ല. പ്രളയം ഏറ്റവും ഭീകരമായി ബാധിച്ചത്​ പമ്പയെയാണ്​. യുദ്ധകാലാടിസ്​ഥാനത്തിലാണ്​ അവിടെയും നിലക്കലിലും സൗകര്യങ്ങളൊരുക്കിയത്​. മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നു. എന്നാലും ചെറിയ പോരായ്​മകളുണ്ടാവാം. 202 കോടിയാണ്​ ശബരിമലക്കായി സർക്കാർ ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala NewsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Sabarimala Pinarayi vijayan -Kerala News
Next Story