Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് തടഞ്ഞു; ശബരിമല...

പൊലീസ് തടഞ്ഞു; ശബരിമല തീർഥാടകർ കുടുങ്ങി

text_fields
bookmark_border
sabarimala
cancel

വടശ്ശേരിക്കര: മാസപൂജ ദർശനം വിലക്കിയതോടെ ശബരിമല തീർഥാടകർ പലസ്ഥലങ്ങളിലായി കുടുങ്ങി. തിങ്കളാഴ്ച രാവിലെ മുതൽ എരുമേലിയിൽനിന്ന്​ തീർഥാടകരെ കടത്തിവിടുന്നത് തടഞ്ഞിരുന്നു. മണ്ണാറക്കുളഞ്ഞി ശബരിമല പാതയിൽ പെരുനാട്ടിൽ തീർഥാടകർ വഴിയിൽ കുടുങ്ങി. ഇതിനിടെ മൂന്നു ദിവസമായി മല കയറാൻ നിലക്കലിൽ തമ്പടിച്ചിരുന്നവർ പ്രതിഷേധിച്ചു.

ഭക്തരെ സുരക്ഷിതമായി നാട്ടിലേക്ക് മടക്കി അയക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ വന്ന തീരുമാന​െമന്ന്​ പൊലീസ് വിശദീകരിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ഭക്തർ പ്രതിഷേധവുമായി പൊലീസ് ജീപ്പ് തടയുകയായിരുന്നു. തുടർന്ന് പൊലീസ് നിലവിലെ സാഹചര്യം മനസ്സിലാക്കി​ ഭക്തരെ ശാന്തരാക്കി മടക്കി അയച്ചു.

കനത്ത മഴ: ശബരിമലയിലേക്ക്​ തീര്‍ഥാടകര്‍ക്ക് പ്രവേശനം ഇല്ല

പ​ത്ത​നം​തി​ട്ട: വീ​ണ്ടും ശ​ക്​​ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തു​ലാ​മാ​സ പൂ​ജ​ക്ക്​ ശ​ബ​രി​മ​ല​യി​ലേ​ക്ക്​ തീ​ര്‍ഥാ​ട​ക​ര്‍ക്ക് പ്ര​വേ​ശ​നം ഇ​ല്ല. കാ​ലാ​വ​സ്ഥാ വ​കു​പ്പി​െൻറ മു​ന്ന​റി​യി​പ്പ് പ്ര​കാ​രം 20 മു​ത​ല്‍ 24 വ​രെ ജി​ല്ല​യി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത നി​ല​നി​ല്‍ക്കു​ന്നു​ണ്ട്.

ക​ക്കി ഡാം ​തു​റ​ന്ന​തി​ന്​​ പി​ന്നാ​ലെ പ​മ്പാ ഡാ​മും തു​റ​ക്കാ​ൻ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു. ക​ക്കി തു​റ​ന്ന​തോ​ടെ പ​മ്പ ത്രി​വേ​ണി​യി​ല​ട​ക്കം ജ​ല​നി​ര​പ്പ്​ വ​ലി​യ തോ​തി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ച്ച​ന്‍കോ​വി​ല്‍ ന​ദി​യി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. വ​ന​മേ​ഖ​ല​ക​ളി​ലെ ഇ​ട​വി​ട്ടു​ള്ള ശ​ക്ത​മാ​യ മ​ഴ മ​റ്റു ദു​ര​ന്ത സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും അ​പ​ക​ട​ങ്ങ​ള്‍ക്കും ഇ​ട​യാ​ക്കാം. ഇ​തൊ​ക്കെ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ തീ​ർ​ഥാ​ട​ക​രെ ക​ട​ത്തി​വി​ടേ​ണ്ട​തെ​ന്ന്​ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​നും ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജും അ​റി​യി​ച്ചു. നി​ല​വി​ൽ അ​ന്ത​ർ​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ നി​ല​ക്ക​ലി​ൽ ക്യാ​മ്പ്​ ചെ​യ്യു​ക​യാ​ണ്. ഇ​വ​ർ​ക്ക്​ തി​രി​കെ​പ്പോ​കാ​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി​മാ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala pilgrimsSabarimala News
News Summary - Sabarimala pilgrims trapped
Next Story