Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ നിന്നെത്തിയ അയ്യപ്പഭക്തരുടെ പണം മോഷ്​ടിക്കപ്പെട്ടു

text_fields
bookmark_border
കർണാടകയിൽ നിന്നെത്തിയ അയ്യപ്പഭക്തരുടെ പണം മോഷ്​ടിക്കപ്പെട്ടു
cancel

കോഴിക്കോട്​: കർണാടകയിൽ നിന്ന്​ ശബരിമലയിലേക്കുള്ള യാത്രക്കിടെ അയ്യപ്പഭക്തരുടെ പണം മോഷ്ടിക്കപെട്ടു. വ്യാഴാഴ്​ച പുലർച്ചെ 3 മണിക്ക് പന്തീരങ്കാവിനു സമീപം ബൈപ്പാസിനരികിൽ കിടന്നുറങ്ങിയ അയ്യപ്പഭക്തരുടെ ഒന്നര ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. 
കർണാടകയിലെ ഹൂബ്ലിയിൽ നിന്നും ശബരിമലയിലേക്കുള്ള  17 അംഗ സംഘത്തി​​​െൻറ പണമാണ്​ നഷ്​ടമായത്​. പന്തീരങ്കാവ് നോർത്തിലെ ബോസ്ക് ഫർണീച്ചറിനു സമീപമാണ്​ ഇവർ വിശ്രമിച്ചത്.

 സംഘാംഗങ്ങളുടെ കൈവശമുള്ള പണമത്രയും ഇവർ സഞ്ചരിക്കുന്ന വാനി​​​െൻറ കാബിനിൽ സൂക്ഷിച്ച ശേഷമാണ് ഉറങ്ങാൻ കിടന്നത്. എന്നാൽ ഉണർന്നപ്പോൾ വാനി​​​െൻറ ഡോർ തുറന്ന നിലയിലാണ് കണ്ടതെന്ന് അയ്യപ്പൻമാർ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പ്രദേശവാസികൾ ചേർന്ന് പിരിച്ചെടുത്ത തുകയുമായി അയ്യപ്പൻമാർ യാത്ര തുടർന്നു. നല്ലളം പൊലീസ്​ സ്ഥലത്തെത്തി. സമീപ സ്ഥാപനത്തിലെ CCTV അടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala Pilgrims looted - Kerala news
Next Story