Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2020 2:32 PM GMT Updated On
date_range 29 Oct 2020 2:32 PM GMTശബരിമല തീര്‍ത്ഥാടകരും ജീവനക്കാരും കോവിഡ് സര്‍ട്ടിഫിക്കറ്റ് എടുക്കണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരും അവിടെ ജോലി ചെയ്യുന്നവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ദിവസം 1000 പേർ എന്ന രീതിയിലാണ് ദര്‍ശനത്തിന് ക്രമീകരിക്കുന്നത്.
അവധി ദിനങ്ങളിലും മകരവിളക്ക് ദിനത്തിലും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരും. ഗസ്റ്റിെൻറ എണ്ണം അധികരിക്കാതെ നോക്കണം. ആനുപാതികമായിരിക്കണം അവരുടെയും പ്രവേശനം. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് കോവിഡ് ബാധിച്ചാൽ ഇവിടെ ചികിത്സ നൽകും. മടങ്ങിപ്പോകുന്നവര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Next Story