ശബരിമല തീർഥാടനം അട്ടിമറിക്കാൻ ശ്രമം: ചെന്നിത്തല
text_fieldsതിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ തനിയാവര്‍ത്തനം പോലെ സംഘ്പരിവാര് ബന്ധമുള്ള തൃപ്തി ദേശായിയും സി.പി.എം അനുഭാവമുള്ള ബിന്ദുവും ശബരിമല കയറാന്‍ എത്തിയത് തീർഥാടനം അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കുവാനും സമാധാനപരമായ അന്തരീക്ഷം കാത്തു സൂക്ഷിക്കുവാനും സര്‍ക്കാര്‍ എല്ലാ നടപടിയും അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ പ്രശ്നങ്ങള്ക്കു കാരണം ബി.ജെ.പിയും സി.പി.എമ്മും പിന്നെ സര്‍ക്കാറുമാണ്. ബി.ജെ.പിയും സി.പി.എമ്മും രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചത്. സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചതായാണ് കാണാന്‍ കഴിയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
