Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല തീര്‍ഥാടനം:...

ശബരിമല തീര്‍ഥാടനം: പ്ലാസ്​റ്റിക്കും മാംസാഹാരവും നിരോധിച്ചു

text_fields
bookmark_border
ശബരിമല തീര്‍ഥാടനം: പ്ലാസ്​റ്റിക്കും മാംസാഹാരവും നിരോധിച്ചു
cancel

പ​ത്ത​നം​തി​ട്ട: ഇ​ത്ത​വ​ണ​ത്തെ ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന ളാ​ഹ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ളും പ്ലാ​സ്​​റ്റി​ക് സ​ഞ്ചി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തും പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ വ​ലി​ച്ചെ​റി​യു​ന്ന​തും നി​രോ​ധി​ച്ച് ജി​ല്ല ക​ല​ക്ട​ര്‍ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി. കേ​ര​ള പൊ​ലീ​സ് ആ​ക്ടി​ലെ വ​കു​പ്പ് 80 പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വ്.

തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ല്‍ പ​ത്ത​നം​തി​ട്ട മു​ത​ല്‍ പ​മ്പ വ​രെ വ​ഴി​യോ​ര​ങ്ങ​ള്‍, നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പി​ലെ പാ​ര്‍ക്കി​ങ്​ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ സ​മീ​പം ഗ്യാ​സ് സി​ലി​ണ്ട​ര്‍ ഉ​പ​യോ​ഗി​ച്ച് പാ​ച​കം ചെ​യ്യു​ന്ന​തും ക​ല​ക്ട​ര്‍ നി​രോ​ധി​ച്ചു.

നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പ് മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ​യു​ള്ള ക​ട​ക​ളി​ല്‍ മാം​സാ​ഹാ​രം പാ​കം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും കേ​ര​ള പൊ​ലീ​സ് ആ​ക്ടി​ലെ വ​കു​പ്പ് 80 പ്ര​കാ​രം നി​രോ​ധി​ച്ചു.

ളാ​ഹ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ സ്ഥ​ല​ങ്ങ​ളി​ലെ ക​ട​ക​ളി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ ശേ​ഖ​രി​ച്ചു ​വെ​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ക​ട​ക​ളി​ല്‍ ഒ​രേ​സ​മ​യം ശേ​ഖ​രി​ച്ച്​ വെ​ക്കാ​വു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി നി​ജ​പ്പെ​ടു​ത്തി.

Show Full Article
TAGS:Sabarimala Pilgrimage Plastic ban sabarimala 
News Summary - Sabarimala pilgrimage: Plastic and meat eating banned
Next Story