Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല തീർത്ഥാടനം: അടിയന്തരാവശ്യങ്ങൾക്കായി ജില്ലാ കളക്ടർമാർക്ക് പണം അനുവദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തരാവശ്യങ്ങൾക്കായി വിവിധ ജില്ലാ കളക്ടർമാർക്ക് പണം അനുവദിച്ചു. ദേവസ്വം ബോർഡിന് നേരത്തെ 10 കോടി രൂപ അനുവദിച്ചിരുന്നു.
പത്തനംതിട്ട 11 ലക്ഷം, കോട്ടയം 10 ലക്ഷം, ഇടുക്കി 6 ലക്ഷം, എന്നിങ്ങനെയാണ് അടിയന്തിരാവശ്യങ്ങൾക്ക് തുക അനുവദിച്ചത്. ശബരിമലയിലെത്തി അപകടം മൂലമോ ഹൃദയാഘാതം മൂലമോ മരിക്കുന്നുവരുടെ മൃതദേഹം നാട്ടിലെത്തിച്ച് മരണാനന്തര കർമ്മങ്ങൾക്കായി 5000 രൂപ വീതവും നൽകാൻ പത്തനംതിട്ട കലക്ടർക്ക് പണം അനുവദിച്ചിട്ടുണ്ട്. കൂടുതൽ കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവും നടപ്പാക്കി വരുന്നു.
Next Story

