ശബരിമല തീർഥാടനം ; 26നു ശേഷം ആര്.ടി.പി.സി.ആര് പരിശോധന നിര്‍ബന്ധം
text_fieldsതിരുവനന്തപുരം: ശബരിമല ദർശനത്തിനായുള്ള കോവിഡ് മാർഗനിർദേശങ്ങൾ പരിഷ്കരിച്ചു. ഈ മാസം 26നു ശേഷം ശബരിമലയിൽ ദർശനത്തിന് എത്തുന്നവർക്ക് പി.സി.ആർ പരിശോധന നിർബന്ധമാണ്. തീർഥാടകരും ഔദ്യോഗിക കൃത്യനിർവഹണത്തിനായി എത്തുന്ന ഉദ്യോഗസ്ഥരും 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പി.സി.ആർ പരിശോധനയുടെ റിപ്പോർട്ട് കരുതണം. ആൻറിജൻ പരിശോധനയിൽ നെഗറ്റിവ് റിസൽറ്റുമായി വന്ന ശബരിമലയിൽ പ്രവേശിച്ച പലർക്കും പിന്നീട് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പി.സി.ആർ പരിശോധന കർശനമാക്കിയത്.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് മാർഗനിർദേശങ്ങൾ പുതുക്കിയതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതുവരെ 51 തീർഥാടകർക്കും 245 ജീവനക്കാർക്കും മൂന്നു മറ്റുള്ളവർക്കും ഉൾപ്പെടെ 299 പേർക്കാണ് കോവിഡ് ബാധിച്ചത്. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
തീർഥാടകർക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ:
മല കയറുമ്പോൾ ശാരീരിക അകലം പാലിക്കണം. സൂപ്പർ സ്പ്രെഡിങ് സംഭവിക്കുന്നത് ഒഴിവാക്കാൻ തീർഥാടകർക്കിടയിൽ അടുത്ത ബന്ധം ഒഴിവാക്കണം. തീർഥാടകരുടെ എണ്ണം ഒരു നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.
ഫലപ്രദമായി കൈകഴുകൽ, ശാരീരിക അകലം പാലിക്കൽ, മാസ്കുകളുടെ ഉപയോഗം എന്നിവ ഉൾപ്പെടെ മുൻകരുതൽ വേണം. സാനിറ്റൈസർ കരുതണം.
അടുത്തിടെ കോവിഡ് ബാധിച്ച അല്ലെങ്കിൽ പനി, ചുമ, ക്ഷീണം, ഗന്ധം തിരിച്ചറിയുന്നില്ല തുടങ്ങിയ ലക്ഷണങ്ങളുള്ളവർ തീർഥാടനത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കണം
ഡിസംബർ 26ന് മണ്ഡലമാസ പൂജക്കു ശേഷം വരുന്ന എല്ലാ തീർഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. എല്ലാ തീർഥാടകരും നിലയ്ക്കലിൽ എത്തി 24 മണിക്കൂറിനുള്ളിൽ ഐ.സി.എം.ആറിെൻറ അംഗീകാരമുള്ള എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള ലാബിൽനിന്നെടുത്ത നെഗറ്റിവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം
ശബരിമലയിൽ എത്തുമ്പോൾ തീർഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും കുറഞ്ഞത് ഓരോ 30 മിനിറ്റിലും കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. സാധ്യമാകുന്നിടത്ത് ആറടി ശാരീരിക അകലം പാലിക്കുകയും മാസ്കുകൾ ധരിക്കുകയും വേണം
കോവിഡിൽനിന്നും മുക്തരായവർ മലകയറുന്നതിനു മുമ്പ് ശാരീരികക്ഷമത ഉറപ്പു വരുത്തണം
നിലയ്ക്കലിലും പമ്പയിലുമുള്ള ആളുകളുടെ കൂട്ടംകൂടൽ ഒഴിവാക്കണം. ഓരോ ഉപയോഗത്തിന് ശേഷവും ടോയ്െലറ്റുകൾ അണുമുക്തമാക്കണം. തീർഥാടകർ മലയിറങ്ങിയ ശേഷം കൂട്ടം കൂടാതെ പോകുന്ന തരത്തിൽ മടക്കയാത്ര ആസൂത്രണം ചെയ്യണം
തീർഥാടകർക്കൊപ്പമുള്ള ഡ്രൈവർമാർ, ക്ലീനർമാർ, പാചകക്കാർ തുടങ്ങിയവരും ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പാലിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

