തീർഥാടനം തുടങ്ങാൻ മൂന്നാഴ്ച; മുന്നൊരുക്കം ഇഴഞ്ഞുതന്നെ
text_fieldsപത്തനംതിട്ട: ശബരിമല തീർഥാടനം തുടങ്ങാൻ മൂന്നാഴ്ച മാത്രം ശേഷിക്കെ പമ്പയിലെയും ന ിലക്കലെയും മുന്നൊരുക്കം ഇഴഞ്ഞു നീങ്ങുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷങ്ങളെ തുടർന്നാണിത്. പ്രളയത്തെ തുടർന്ന് അടിസ്ഥാന സൗകര്യം എല്ലാം തകർന്ന പമ്പയിൽ സ്ഥിരമായ നിർമാണപ്രവർത്തനങ്ങൾ നടത്തേണ്ടതില്ല എന്നാണ് ബോർഡ് തീരുമാനം. മണ്ണ് കയറിയ പമ്പ ഗവ. ആശുപത്രിയിലെ അറ്റകുറ്റപ്പണി നടന്നുവരുകയാണ്. തകർന്ന കക്കൂസുകൾ പൊളിച്ചുമാറ്റിയിട്ടില്ല. ഹോട്ടൽ കോംപ്ലക്സ്, അന്നദാനമണ്ഡപം എന്നിവയുടെ അറ്റകുറ്റപ്പണിയും തുടങ്ങിയിട്ടില്ല.
പമ്പയിലുണ്ടായിരുന്ന സൗകര്യമെല്ലാം ഇനി നിലക്കലിൽ ഒരുക്കണം. പ്രകൃതി സൗഹൃദ നിർമാണമാണ് ഉദ്ദേശിക്കുന്നത്. ടാറ്റ ഗ്രൂപ്പിനാണ് നിർമാണച്ചുമതല. കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനായി വിപുലമായ ഗ്രൗണ്ട് വേണം. നേരത്തേയുണ്ടായിരുന്ന പാർക്കിങ് ഗ്രൗണ്ടിൽ തീർഥാടകർക്കുള്ള വിശ്രമസ്ഥലത്തിെൻറ പണി നടക്കുകയാണ്. പാർക്കിങ്ങിനായി ഫാമിങ് കോർപറേഷെൻറ റബർ തോട്ടം വാങ്ങിയെങ്കിലും മരങ്ങൾ മുറിച്ചുമാറ്റാൻ കഴിഞ്ഞിട്ടില്ല. 15,000 വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യാനുള്ള സൗകര്യമേ ഇപ്പോഴുള്ളു. പുതിയ ശൗചാലയങ്ങളുടെ പണിയും ഒന്നും ആയിട്ടില്ല. നിലവിൽ 470 എണ്ണമാണുള്ളത്. ഇതിെൻറ അറ്റകുറ്റപ്പണി പൂർത്തിയായില്ല. പഴയ പാർക്കിങ് ഗ്രൗണ്ടിനു സമീപത്തെ ടോയ്ലറ്റ് മുഴുവൻ തകർന്നു കിടക്കയാണ്.
നിലവിൽ 40 ലക്ഷം ലിറ്റർ വെള്ളമാണ് നിലക്കലിൽ സംഭരിക്കുന്നത്. സീതത്തോട് ജലവിതരണ പദ്ധതിയിൽനിന്നാണ് എത്തിക്കുന്നത്. വാട്ടർ ടാങ്കുകൾ വിവിധയിടത്തായി കൂട്ടിയിട്ടിയിരിക്കുന്നു. കുടിവെള്ള കിയോസ്കുകൾ പല ഭാഗത്തായി തകർന്നു കിടക്കുന്നു. 20 കിലോമീറ്റർ ദൂരത്തിൽ പുതിയ പൈപ്പ്ൈലൻ സ്ഥാപിക്കലാണ് നടക്കുന്നത്. നിലക്കൽ ക്ഷേത്രത്തിനു സമീപത്തുള്ള കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും ശോച്യാവസ്ഥയിലാണ്.
ഇതിനോട് ചേർന്ന അന്നദാനമണ്ഡപം ശോച്യാവസ്ഥയിലാണ്. നിലക്കൽ, ചാലക്കയം, പമ്പ എന്നിവിടങ്ങളിലായി 11 സ്ഥലത്താണ് റോഡ് ഇടിഞ്ഞത്. ഇവിടങ്ങളിൽ പുനർനിർമാണം നടക്കുന്നുണ്ട്. എന്നാൽ, പണി പൂർത്തിയാകില്ല. നിർമാണ സാമഗ്രികൾ റോഡിൽ കിടക്കയാണ്. ചാലക്കയത്ത് റോഡിെൻറ ഇരുവശത്തുമായി പമ്പ ത്രിവേണിയിലെ മുഴുവൻ മാലിന്യവും കൂട്ടിയിട്ടിരിക്കയാണ്. ഇതെല്ലാം ഗതാഗതക്കുരുക്കിന് ഇടയാക്കും.
മഴയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുടക്കുന്നു. തകർന്ന നദീതീരത്ത് മണൽചാക്ക് അടുക്കിവെക്കുന്നുണ്ട്. രണ്ടു ദിവസം മുമ്പ് പെയ്ത മഴയിൽ തീരം ഇടിഞ്ഞ് ഇവ നിലംപതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
