Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല തീർഥാടകർക്കായി...

ശബരിമല തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി ചാർട്ടേർഡ് ട്രിപ് തുടങ്ങി

text_fields
bookmark_border
ശബരിമല തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി ചാർട്ടേർഡ് ട്രിപ് തുടങ്ങി
cancel

ശ​ബ​രി​മ​ല: നാ​ടാ​കെ മു​ഴ​ങ്ങു​ന്ന ശ​ര​ണാ​ര​വ​ത്തി​ന്​ തു​ട​ക്ക​മി​ട്ട്​ മ​ണ്ഡ​ല- മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​ന​ത്തി​നാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്നു. സ​ന്നി​ധാ​നം ജ​ന നി​ബി​ഡ​മാ​യി​രു​ന്നി​െ​ല്ല​ങ്കി​ലും ശ​ര​ണം​വി​ളി​ക​ളാ​ൽ മു​ഖ​രി​ത​മാ​യി​രു​ന്നു. ര​ണ്ട്​ വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി ഭ​ക്​​ത​ല​ക്ഷ​ങ്ങ​ൾ ഇ​ത്ത​വ​ണ ഇ​ഷ്​​ട​ദേ​വ​നെ വ​ണ​ങ്ങാ​നെ​ത്തും. 41 ദി​വ​സം നീ​ളു​ന്ന മ​ണ്ഡ​ല​കാ​ല​ത്തി​ന്​ വൃ​ശ്ചി​കം ഒ​ന്നാ​യ ചൊ​വ്വാ​ഴ്​​ച മു​ത​ൽ തു​ട​ക്ക​മാ​കും. സ്ഥാ​ന​മൊ​ഴി​ഞ്ഞ ക്ഷേ​ത്ര മേ​ല്‍ശാ​ന്തി വി.​കെ. ജ​യ​രാ​ജ് പോ​റ്റി ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ്​ ന​ട തു​റ​ന്ന​ത്.

മേ​ല്‍ശാ​ന്തി പ​തി​നെ​ട്ടാം പ​ടി​യി​റ​ങ്ങി ആ​ഴി​യി​ല്‍ അ​ഗ്​​നി പ​ക​ര്‍ന്നു. തു​ട​ര്‍ന്ന് പു​തി​യ ശ​ബ​രി​മ​ല മേ​ല്‍ശാ​ന്തി​യാ​യി എ​ന്‍.​പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി​യെ​യും മാ​ളി​ക​പ്പു​റം മേ​ല്‍ശാ​ന്തി​യാ​യി ശം​ഭു ന​മ്പൂ​തി​രി​യെ​യും അ​വ​രോ​ധി​ച്ചു. കോ​വി​ഡി​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​തു​റ​ന്ന തി​ങ്ക​ളാ​ഴ്​​ച തീ​ർ​ഥാ​ട​ക​ർ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. വൃ​ശ്ചി​കം ഒ​ന്നാ​യ ചൊ​വ്വാ​ഴ്​​ച പു​ല​ര്‍ച്ച ഇ​രു​ക്ഷേ​ത്ര​ന​ട​ക​ളും പു​തി​യ മേ​ൽ​ശാ​ന്തി​മാ​ർ തു​റ​ക്കും. ഡി​സം​ബ​ര്‍ 26 വ​രെ​യാ​ണ് മ​ണ്ഡ​ല​പൂ​ജ മ​ഹോ​ത്സ​വം. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി ക്ഷേ​ത്ര​ന​ട ഡി​സം​ബ​ര്‍ 30ന് ​തു​റ​ക്കും. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വം ഡി​സം​ബ​ര്‍ 30 മു​ത​ല്‍ ജ​നു​വ​രി 20 വ​രെ​യാ​ണ്. 2022 ജ​നു​വ​രി 19 വ​രെ ഭ​ക്ത​ര്‍ക്ക് ദ​ര്‍ശ​ന​ത്തി​നു​ള്ള അ​നു​മ​തി ഉ​ണ്ട്. ത​ങ്ക​അ​ങ്കി ചാ​ര്‍ത്തി​യു​ള്ള മ​ണ്ഡ​ല​പൂ​ജ ഡി​സം​ബ​ര്‍ 26ന് ​ന​ട​ക്കും.

അതേസമയം, ശബരിമല തീർഥാടകർക്കായി കെ.എസ്​.ആർ.ടി.സി ചാർട്ടേർഡ് ട്രിപ് തുടങ്ങി. പമ്പയിൽനിന്ന്​ വിവിധ ഡിപ്പോകളിലേക്കും​ റെയിൽവേ സ്​റ്റേഷനിലേക്കും ഇൗ സൗകര്യം ലഭ്യമാണ്​.

പമ്പയിൽനിന്ന്​ ചെങ്ങന്നൂർ, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം, ​ഗുരുവായൂർ, തൃശൂർ, പാലക്കാട്, തെങ്കാശി, പളനി, കോയമ്പത്തൂർ, ചേർത്തല, പന്തളം, നിലയ്ക്കൽ, ആലപ്പുഴ, ഓച്ചിറ, നെയ്യാറ്റിൻകര, എരുമേലി, കന്യാകുമാരി, വിതുര എന്നിവിടങ്ങളിലേക്കും ചാർട്ടേഡ് ട്രിപ് ബുക്ക് ചെയ്യാനാകും. വിവരങ്ങൾക്ക്: 18005994011(ടോൾ ഫ്രീ), 04735 203445.

ശബരിമല പാതയിൽ യാത്രതടസ്സങ്ങളില്ല

പത്തനംതിട്ട: മഴ ശക്തമാണെങ്കിലും ശബരിമലയിലേക്കുള്ള പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി-പമ്പ പാതയിൽ യാത്രതടസ്സങ്ങളില്ല. പെരുനാട്​ മുതൽ പമ്പവരെ കാനന പാതയിൽ മഴ നാശം വിതച്ചിട്ടില്ല. അതേസമയം, ശബരിമലയിലേക്ക്​ പോകുന്ന റാന്നി-മണ്ണാറക്കുളഞ്ഞി, പുനലൂർ-പത്തനംതിട്ട-മണ്ണാറക്കുളഞ്ഞി റോഡുകളിൽ നിർമാണം നടക്കുന്നതിനാൽ യാത്ര ദുഷ്​കരമാണ്​. അടൂർ-പത്തനംതിട്ട, പന്തളം-പത്തനംതിട്ട, കോന്നി-പത്തനംതിട്ട പാതകളിൽ വെള്ളക്കെട്ടുമൂലം വാഹനങ്ങൾ കടന്നുപോകാനാകാത്ത സ്ഥിതിയുണ്ട്​. കുമ്പഴ-കോന്നിവഴി വെട്ടൂര്‍ റോഡില്‍ മാര്‍ഗതടസ്സമുള്ളതിനാല്‍ പുനലൂര്‍, പത്തനാപുരം ഭാഗത്തുനിന്ന് വരുന്ന തീര്‍ഥാടക വാഹനങ്ങള്‍ ഉള്‍പ്പെടെ വകയാര്‍, പൂങ്കാവ്, മല്ലശ്ശേരിമുക്ക്, കുമ്പഴ, പാത ഉപയോഗിക്കണമെന്ന്​ ജില്ല പൊലീസ്​ മേധാവി ആർ. നിശാന്തിനി അറിയിച്ചു.

കുമ്പഴയിൽനിന്ന്​ മൈലപ്ര, മണ്ണാറക്കുളഞ്ഞിവഴി ശബരിമലക്ക് പോകണം.​ അടൂര്‍-പത്തനംതിട്ട നേര്‍പാതയോ കൊടുമണ്‍ വഴിയോ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ അടൂര്‍, പന്തളം, കുളനട, ഇലവുംതിട്ട, ഓമല്ലൂര്‍, പത്തനംതിട്ട പാതയും ഇലവുംതിട്ട, കോഴഞ്ചേരിവഴിയും ഉപയോഗിക്കാം. കൊച്ചാലുംമൂട്, പന്തളം റോഡില്‍ തടസ്സമുള്ളതിനാല്‍ തീര്‍ഥാടകര്‍ക്ക് കുളനട, മെഴുവേലി, ഇലവുംതിട്ട, കോഴഞ്ചേരി, റാന്നിവഴി പോകാവുന്നതാണെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. മഴ കുറയുന്നതോടെ ഈ നിയന്ത്രണങ്ങൾ നീങ്ങും.

ശബരിമല വെർച്വൽ ക്യൂ സ്പോട്ട് ബുക്കിങ്ങിന് ഏഴ് കേന്ദ്രങ്ങൾ കൂടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വെ​ർ​ച്വ​ൽ ക്യൂ ​സ്പോ​ട്ട് ബു​ക്കി​ങ്ങി​ന് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഏ​ഴ് കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​​​പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ യോ​ഗ​മാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ശ്രീ​ക​ണ്ഠേ​ശ്വ​രം മ​ഹാ​ദേ​വ​ക്ഷേ​ത്രം തി​രു​വ​ന​ന്ത​പു​രം, ഏ​റ്റു​മാ​നൂ​ർ ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്രം, വൈ​ക്കം ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്രം, കൊ​ട്ടാ​ര​ക്ക​ര ശ്രീ ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്രം, പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്രം, പെ​രു​മ്പാ​വൂ​ർ ശ്രീ ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം, കീ​ഴി​ല്ലം ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്പോ​ട്ട് വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.

നി​ല​യ്ക്ക​ൽ, എ​രു​മേ​ലി, കു​മ​ളി എ​ന്നീ സ്പോ​ട്ട് ബു​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പു​റ​മെ​യാ​ണ് ഇ​വ.

Show Full Article
TAGS:Sabarimala
News Summary - sabarimala pilgrimage
Next Story