Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
cancel

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ വാഹനം പാഞ്ഞുകയറി മൂന്ന് തീര്‍ത്ഥാടകര്‍ക്ക് ഗുരുതര പരിക്ക്. പത്തനംതിട്ട പമ്പാവാലി കണമല പാലത്തിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്.

പമ്പാവാലി പാലത്തിന് സമീപം വഴിവക്കിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന തീർത്ഥാടകർക്ക് മേലാണ് വാഹനം പാഞ്ഞുകയറിയത്. ശബരി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിൻ്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. ഇവർ സഞ്ചരിച്ച കാർ മുൻപിൽ പോയ ബസിലിടിച്ച ശേഷം തെന്നിമാറി തീർത്ഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala Pilgrimage
Next Story