അച്ചൻകോവിൽ വനത്തിൽ കുടുങ്ങിയ ശബരിമല തീർഥാടക സംഘത്തെ കണ്ടെത്തി, എല്ലാവരും സുരക്ഷിതർ
text_fieldsപുനലൂർ: അച്ചൻകോവിൽ വനത്തിൽ കുടുങ്ങിയ തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകസംഘത്തെ കണ്ടെത്തി. ശനിയാഴ്ച രാത്രി വൈകിയാണ് വനം വകുപ്പും പൊലീസും ചേർന്ന് സംഘത്തെ കണ്ടെത്തിയത്. ഇവരെ മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ഇവരെ മാറ്റിയിട്ടുണ്ട്. തീർഥാടകർ സുരക്ഷിതരെന്ന് അധികൃതർ അറിയിച്ചു.
കല്ലേലി, കോന്നി വഴിയുള്ള കാനനപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് ശനിയാഴ്ച വൈകീട്ട് കാട്ടിൽ കുടുങ്ങിയത്. തിരുനെൽവേലിയിൽ നിന്ന് ശബരിമലയിലേക്ക് കാൽനടയായി എത്തിയ സംഘത്തിൽ ഒരു കുട്ടിയും വയോധികനും ഉണ്ടായിരുന്നു.
അച്ചൻകോവിൽ നിന്ന് 20 കിലോമീറ്റർ അകലെ വന്യജീവികളുടെ ആവാസ കേന്ദ്രത്തിലാണ് ഇവർ കുടുങ്ങിയത്. വഴിതെറ്റിയ സംഘം അച്ചൻകോവിൽ ആറിന്റെ തീരത്തെ പാറപ്പുറത്ത് അഭയം പ്രാപിച്ചു. കൈവശമുള്ള ആഹാരവും വെള്ളവും തീർന്നിരുന്നു.
മണ്ണാറപ്പാറ ഫോറസ്റ്റ് റേഞ്ചിന്റെ ഉൾഭാഗത്താണ് ഇവർ അകപ്പെട്ടത്. ഇവരുമായി മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നു. എന്നാൽ, ഏത് ഭാഗത്താണ് കുടുങ്ങിയതെന്ന് പറയാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

