Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല സീസൺ; ദർശനത്തിനെത്തിയ തീർഥാടകരുടെ എണ്ണത്തിൽ കുറവ്

text_fields
bookmark_border
ശബരിമല മാസ്റ്റർ പ്ലാൻ: കാലതാമസം ഗൗരവമായി കാണും -നിയമസഭ സമിതി
Sabarimala
cancel
camera_alt

ശബരിമല ക്ഷേത്രം

ശബരിമല: ശബരിമലയിൽ ദർശനത്തിനെത്തിയ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. വൃശ്ചികം ഒന്നിന് നട തുറന്നശേഷമുള്ള മൂന്നു ദിവസങ്ങളിലായി 50000ത്തിനടുത്ത് തീർഥാടകർ മാത്രമാണ് എത്തിയത്. കഴിഞ്ഞ വർഷം ഇതേസമയം ഒരു ലക്ഷത്തിന് മുകളിൽ തീർഥാടകർ ദർശനം നടത്തിയിരുന്നു. ഇത് വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്. വരുമാനത്തിന്‍റെ കണക്ക് ഇതുവരെ ദേവസ്വം ബോർഡ് പുറത്തുവിട്ടിട്ടില്ല.

വർധിച്ച തിരക്കിനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചതടക്കം മികച്ച സൗകര്യങ്ങളാണ് ഇത്തവണ സർക്കാർ ഏർപ്പെടുത്തിയത്. അതിനിടയിലാണ് ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായത്. ഇത്തവണ 66000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴിയും 80000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയുമാണ് ദർശനത്തിന് അവസരം ലഭിച്ചത്. വെർച്വൽ ക്യു ബുക്കിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ക്രമക്കേടുകളാണോ അസാധാരണ സാഹചര്യത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ട്.

ബുക്കിങ് സൗജന്യമാണ്. എന്നാൽ, തീർഥാടകരെ എത്തിക്കുന്ന ഏജൻസികൾ ബൾക്കായി ബുക്കിങ് നടത്തുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടത്തുന്നുണ്ടോ എന്നാണ് സംശയം. ഒരു ഫോൺ നമ്പർ ഉപയോഗിച്ച് അഞ്ചു പേർക്ക് മാത്രമേ ബുക്ക് ചെയ്യാനാകൂ. തമിഴ്നാട്ടിൽനിന്നും മറ്റും അയ്യപ്പഭക്തർ വലിയ സംഘമായി എത്തുന്നതിനെ ഇതു ബാധിച്ചിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വിശദമായ പരിശോധനയും അന്വേഷണവും വേണമെന്ന അഭിപ്രായം ദേവസ്വം ബോർഡിലും പൊലീസിലും ഉണ്ടെങ്കിലും തീരുമാനമായിട്ടില്ല.

ശബരിമല മാസ്റ്റർ പ്ലാൻ: കാലതാമസം ഗൗരവമായി കാണും -നിയമസഭ സമിതി

ശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​നും മാ​ലി​ന്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും സ്ഥി​ര​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നി​യ​മ​സ​ഭ പ​രി​സ്ഥി​തി സ​മി​തി. ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഗൗ​ര​വ​മാ​യി കാ​ണും. ശു​ചി​ത്വ പ​രി​പാ​ല​നം കു​റ്റ​മ​റ്റ​താ​ക്ക​വ​നും തീ​ർ​ഥാ​ട​ന പാ​ത​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​മി​തി നി​ർ​ദേ​ശി​ച്ചു.

എ​രു​മേ​ലി, പ​മ്പ, നി​ല​യ്ക്ക​ല്‍, സ​ന്നി​ധാ​നം എ​ന്നി​വ​യെ സം​യോ​ജി​പ്പി​ച്ച് സ​മ​ഗ്ര പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​ദ്ധ​തി റി​പ്പോ​ര്‍ട്ട് സ​ര്‍ക്കാ​രി​ന് സ​മ​ര്‍പ്പി​ക്കു​മെ​ന്നും സ​മി​തി വ്യ​ക്ത​മാ​ക്കി. പ​മ്പ ശ്രീ​രാ​മ സാ​കേ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​മി​തി ചെ​യ​ര്‍മാ​ന്‍ സ​ജീ​വ് ജോ​സ​ഫ് എം.​എ​ല്‍എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് നി​ര്‍ദേ​ശ​ങ്ങ​ള്‍. സ​മി​തി അം​ഗ​ങ്ങ​ളാ​യ ചാ​ണ്ടി ഉ​മ്മ​ന്‍, എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, ഫൈ​സ​ല്‍ ബാ​ബു, ജി​ല്ല ക​ല​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, പൊ​ലീ​സ് പ​മ്പ സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ പി. ​നി​യാ​സ്, റാ​ന്നി ഡി.​എ​ഫ്.​ഒ ആ​രു​ള്‍ സെ​ല്‍വം, പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍വ് വെ​സ്റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala Pilgrim Footfall Sees Significant Drop
Next Story