Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല തീർഥാടകനെ കാട്ടാന ചവിട്ടിക്കൊന്നു

text_fields
bookmark_border
ശബരിമല തീർഥാടകനെ കാട്ടാന ചവിട്ടിക്കൊന്നു
cancel

ശബരിമല: ശബരിമല തീർത്ഥാടകനെ കാട്ടാന ചവിട്ടി കൊന്നു. തമിഴ്നാട് സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്. കോരുത്തോട്, മുക്കുഴിക്കു സമീപം ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഏഴു വയസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു

ശബരിമല തീർഥാടനത്തിന്​ എത്തിയ30 അംഗ സംഘത്തോടൊപ്പമായിരുന്നു പരമശിവം എത്തിയത്​. 15 അംഗ സംഘം മാത്രമാണ് മുക്കുഴി യാത്ര പുറപ്പെട്ടത്. സംഘം കാൽ നടയാത്ര തുടരുന്നതിനിടയിൽ സംഘം കാട്ടാനക്ക്​ മുന്നിൽ പെടുകയായിരുന്നു. എല്ലാവരും ഓടി മാറിയെങ്കിലും മകനെ തോളിലേറ്റിയുളള യാത്രയിൽ പരമശിവനു രക്ഷപെടാനായില്ല.

പിന്നാലെത്തിയ ആന മകനെ തുമ്പികൈ കൊണ്ട് എടുത്തു മാറ്റിയ ശേഷം പരമശിവ​നെ ചവിട്ടി കൊല്ലുകയായിരുന്നു. ഏഴു വയസുകാരൻ നിലവിളിച്ചു നിന്നെങ്കിലും ആന ഒന്നും ചെയ്തില്ല. പെരുവന്താനം പൊലീസ് നടപടികളാരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabarimala Pilgrim died due to wild Elephant Attack - Kerala News
Next Story