ശബരിമലയിൽ സ്ത്രീയെ തടഞ്ഞ സംഭവം; 150 പേരുടെ ഫോേട്ടാ തയാറാക്കി പൊലീസ്
text_fieldsപത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവത്തിൽ പ്രതികളുടെ ഫോേട്ടാകൾ പൊലീസ് തയാറാക്കി. 150 പേരുടെ ഫോട്ടോകൾ ഉള്‍പ്പെടുത്തിയുള്ള ആല്‍ബമാണ് പൊലീസ് തയാറാക്കിയത്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.
സംഘർഷത്തിെൻറ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഫോേട്ടാ തയാറാക്കിയത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. പ്രകാശ് ബാബുവിെൻറ ഫോേട്ടായും പ്രതികളുടെ കൂട്ടത്തിലുണ്ട്. ഫോേട്ടാകൾ സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും അയച്ചുകൊടുത്തു.
ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോൾ ദർശനത്തിന് സ്ത്രീക്ക് 50 വയസിൽ താഴെയാണ് പ്രായം എന്നാരോപിച്ചാണ് ഇരുനൂറോളം പേർ ചേർന്ന് ഇവരെ തടഞ്ഞത്. അക്രമികൾ ഇവരെ മർദിക്കുകയും ചെയ്തിരുന്നുവെന്ന് ഭർത്താവ് ആരോപിച്ചിരുന്നു. മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമമുണ്ടായിട്ടുണ്ട്. സ്ത്രീക്ക് 52 വയസാണെന്ന് പിന്നീട് തെളിഞ്ഞു.
