ശബരിമല നട ഇന്ന് തുറക്കും; രാഷ്ട്രീയ നീക്കങ്ങൾക്ക് േവദിയാകുമെന്ന് അഭ്യൂഹം
text_fieldsപത്തനംതിട്ട: വിഷു ആഘോഷങ്ങൾക്കായി ബുധനാഴ്ച വൈകീട്ട് മുതൽ 10 ദിവസത്തേക്ക് ശബരി മല നട തുറക്കും. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ, ശബരിമല രാഷ്ട്രീ യകരുനീക്കങ്ങൾക്ക് വേദിയാകുമെന്ന് അഭ്യൂഹം ഉയരുന്നു.
യുവതി പ്രവേശനത്തിനെതി രായ സമരം തങ്ങൾക്ക് ഗുണം ചെയ്തുവെന്നാണ് പ്രചാരണം ചൂടുപിടിച്ചതോടെ ബി.ജെ.പി വില യിരുത്തുന്നത്. വിഷുവിനു നട തുറക്കുേമ്പാൾ ശബരിമല വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്ന ത് തങ്ങൾക്ക് കുറച്ചുകൂടി ഗുണമുണ്ടാക്കുമെന്നാണ് ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ പറ യുന്നത്.
ഇതിനായി പ്രധാനമന്ത്രി മോദിയെ ശബരിമലയിൽ എത്തിക്കാൻ ആലോചിക്കുന്നുണ്ട്. മോദി ശബരിമലയിലെത്തി ആചാരസംരക്ഷണം സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നത് വലിയ തരംഗത്തിന് ഇടവരുത്തുമെന്നാണ് ആർ.എസ്.എസ് വിലയിരുത്തുന്നതേത്ര. ശബരിമലയെ തെരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമീഷെൻറ വിലക്കാണ് ഇതിനു വിലങ്ങുതടിയായുള്ളത്. മോദി പെട്ടെന്ന് എത്തുന്നത് 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷമാണോ എന്ന ചോദ്യമുയരുമെന്ന ആശങ്കയും ആർ.എസ്.എസിനുണ്ട്.
വിഷു പൂജാവേളയിൽ യുവതികളെത്തിയാൽ തടയുന്നതിനു സർവ സന്നാഹങ്ങളുമായി കാവൽ നിൽക്കാൻ പ്രവർത്തകരെ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് വിവരം. യുവതികളെത്തിയാൽ ശക്തമായ പ്രതിഷേധം ഉയർത്താമെന്നും അതോടെ ശബരിമല വീണ്ടും സജീവ ചർച്ചയാക്കാമെന്നും അവർ വിലയിരുത്തുന്നു.
കുംഭമാസ പൂജക്കായി ഫെബ്രുവരിയിലും ഉത്സവത്തിനായി മാർച്ചിലും നടതുറന്നപ്പോൾ യുവതികളെ തടയുന്നതിനായി കർമസമിതിയുടെ നാമമാത്രം പ്രവർത്തകരാണ് ഉണ്ടായിരുന്നത്. രാത്രിയിൽ നടയടക്കുന്ന വേളയിൽ നടന്നുവന്ന നാമജപ പ്രതിഷേധവും ഈ ദിവസങ്ങളിൽ ഉണ്ടായില്ല. ഇതര സംസ്ഥാനക്കാരായ ഏതാനും യുവതികളെത്തിയിരുെന്നങ്കിലും അവരെ കടത്തിവിടാൻ പൊലീസ് തയാറായതുമില്ല.
യുവതികൾ കയറുന്നതാണ് തങ്ങൾക്ക് ഗുണമെന്ന കണക്ക് കൂട്ടലിലാണ് കർമസമിതിക്കാർ ആ ദിവസങ്ങളിൽ വിട്ടുനിന്നതെന്ന് പറയപ്പെട്ടിരുന്നു. യുവതികൾ കയറുന്നത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിനു കാരണമാകുമെന്നതിനാലാണ് ഒരു യുവതിേപാലും കയറാതിരിക്കാനുള്ള ജാഗ്രതയിൽ പൊലീസ് നിലയുറപ്പിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. തെരെഞ്ഞടുപ്പ് അടുത്ത സമയത്ത് ശബരിമലയിൽ പ്രശ്നങ്ങളുണ്ടാകുന്നതിനെ ഇടതുപക്ഷവും ബി.ജെ.പിയും ഭയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
