Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു

text_fields
bookmark_border
മു​ഖ്യ​മ​ന്ത്രി ദ​ർ​ശ​നം ന​ട​ത്തി, മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്​
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു
cancel

ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. നട തുറന്നപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ, ദേവസ്വം മന്ത്രി കെ. മുരളീധരൻ എന്നിവർ ദർശനം നടത്തി. മൂന്നു മണിയോടെ പമ്പയിൽനിന്ന് മലകയറിയ മുഖ്യമന്ത്രിയും സംഘവും അഞ്ച് മണിയോടെയാണ് സന്നിധാനത്ത് എത്തിയത്.

കനത്ത മഴ പെയ്യുന്ന സമയത്താണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ, എം.എൽ.എമാരായ പഴകുളം മധു, സി.വി. ശാന്തകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. 5.30ഓടെ ദർശനം നടത്തിയ മുഖ്യമന്ത്രി ആറുമണിയോടെ മലയിറങ്ങി. ഞായറാഴ്ച തുലാമാസം ഒന്നിന് പുലർച്ചെ അഞ്ചു മുതലാണ് ദർശനത്തിന് നട തുറക്കുക. ഉഷപൂജയ്ക്ക് ശേഷം രാവിലെ 7.30ന് സോപാനത്ത് മേൽശാന്തിയെ തെരഞ്ഞെടുക്കാൻ നറുക്കെടുപ്പ് നടക്കും.

ശബരിമല സ്പെഷൽ കമീഷണർ ആർ. ജയകൃഷ്ണൻ, ദേവസ്വം കമീഷണർ ബി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ്. തുടർന്ന് മാളികപ്പുറം മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് മാളികപ്പുറം ക്ഷേത്രത്തിൽ നടക്കും. തുലാമാസ പൂജകൾ പൂർത്തിയാക്കി ഒക്ടോബർ 22ന് രാത്രി 10ന് നടയടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabarimala Opens for Thulamasa Pooja
Next Story