ശബരിമല: ചിങ്ങമാസ പൂജകൾക്ക് ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രനട തുറന്നു. 21ന് നട അടക്കും. കോവിഡ് സാഹചര്യത്തിൽ ഭക്തർക്ക് പ്രവേശനമില്ല. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു.
ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.എൻ.വാസു, ദേവസ്വം കമീഷണർ ബി.എസ്. തിരുമേനി, ശബരിമല സ്പെഷൽ കമീഷണർ മനോജ് തുടങ്ങിയവർ ദർശനത്തിനെത്തിയിരുന്നു. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ രണ്ടുവരെയാണ് ഓണക്കാലത്ത് നട തുറക്കുക._