ശബരിമലയിൽ ഒാണസദ്യ ഒഴിവാക്കി; നട തുറന്നെങ്കിലും തീർഥാടകർ എത്തിയില്ല
text_fieldsപത്തനംതിട്ട: ശബരിമലയിൽ ഇത്തവണ ഒാണസദ്യ ഒഴിവാക്കി. ഒാണം പൂജകൾക്കായി വ്യാഴാഴ്ച വൈകീട്ട് നട തുറന്നെങ്കിലും തീർഥാടകർ എത്തിയില്ല. പമ്പ ത്രിവേണിയിൽ പാലം തകർന്നതോടെ ആർക്കും സന്നിധാനത്തേക്ക് പ്രേവശിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെ തീർഥാടകർ ശബരിമലയിലേക്ക് വരരുതെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിട്ടുള്ളത്. അടുത്ത മാസപൂജക്ക് മുെമ്പങ്കിലും താൽക്കാലിക പാലം നിർമിച്ചാലേ തീർഥാടകരെ കടത്തിവിടാൻ കഴിയൂ.
പമ്പയിൽ നദി ഗതിമാറി ഒഴുകിയത് വലിയ ഭീഷണിയായിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളോ മറ്റ് സാധനങ്ങളോ പമ്പയിലേക്കും സന്നിധാനത്തേക്കും എത്തിക്കാൻ നിർവാഹമില്ല. ഭക്ഷ്യവസ്തുക്കൾ ഇല്ലാത്തതിനാൽ സന്നിധാനത്തുള്ളവർ ഏറെ ബുദ്ധിമുട്ടിലാണ്. കുറച്ചുപേർ മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ. അരി, പച്ചക്കറികൾ എന്നിവ തീർന്നിട്ട് ദിവസങ്ങളായി. വണ്ടിപ്പെരിയാർ, പുല്ലുമേട് വഴി 22 കി.മീ. ദൂരം ചുമന്ന് മാത്രമേ സാധനങ്ങൾ എത്തിക്കാനാവൂ. പേക്ഷ, ഘോരവനമായതിനാൽ വനംവകുപ്പ് ഇതുവഴി ആളുകളെ കടത്തിവിടുന്നില്ല.