Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരീക്ഷണ സമിതി...

നിരീക്ഷണ സമിതി മറ്റന്നാൾ ശബരിമല സന്ദർശിക്കും

text_fields
bookmark_border
നിരീക്ഷണ സമിതി മറ്റന്നാൾ ശബരിമല സന്ദർശിക്കും
cancel

കൊച്ചി: ഹൈകോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതി ചൊവ്വാഴ്​ച സന്നിധാനത്ത്​ എത്തും. തിങ്കളാഴ്​ച പ്രധാന ഇടത്താവളമായ നിലക്കലിൽ എത്തി സാഹചര്യങ്ങൾ വിലയിരുത്തിയശേഷമാകും ശബരിമല സന്നിധാന​േത്തക്ക​്​ തിരിക്കുക. ഞായറാഴ്​ച ആലുവ ദേവസ്വം ബോർഡ് ​െഗസ്​റ്റ്​ ഹൗസിൽ സമിതി ആദ്യയോഗം ചേർന്നു. ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ അടക്കമുള്ളവരുമായി സമിതി ചർച്ച നടത്തി.

നിരോധനാജ്ഞ ഉൾപ്പെടെ കാര്യങ്ങളിൽ സമിതി ഇടപെടില്ലെന്ന്​ യോഗത്തിനുശേഷം ജസ്​റ്റിസ്​ പി.ആർ. രാമൻ പറഞ്ഞു. ക്രമസമാധാന പരിപാലനം, നിരോധനാജ്ഞ ഉത്തരവ് എന്നിവ കോടതി പരിഗണനയിലാണ്​. ശബരിമലയിലെ അസൗകര്യങ്ങളെക്കുറിച്ച് സമിതിക്ക്​ നേരിട്ട് അറിവില്ല. അവ സ്ഥലത്തെത്തി നേരിട്ട് മനസ്സിലാക്കിയശേഷം തീരുമാനമെടുക്കും. ശബരിമലയിലെത്തുന്ന ഭക്തർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം ഒരുക്കുക, 24 മണിക്കൂറും ഭക്ഷണം ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ബാരിക്കേഡുകൾ കൂടുതലായുള്ളത് തീർഥാടകർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ പരിശോധിക്കും. കൂടുതൽ പേരെ ശബരിമലയിലേക്ക് ആകർഷിക്കാൻ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തേണ്ടതുണ്ട്. സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ദേവസ്വം ബോർഡ് ഭാരവാഹികൾ ചർച്ചയിൽ അറിയിച്ചിട്ടുണ്ട്. അടുത്ത വർഷത്തേക്കുവേണ്ട കാര്യങ്ങളാണ് ഇതിൽ കൂടുതലും. കോടതിയുടെ നിർദേശങ്ങൾ നടപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജസ്​റ്റിസ്​ രാമൻ പറഞ്ഞു.

സമിതി അംഗങ്ങളായ ജസ്​റ്റിസ്​ പി.ആർ. രാമൻ, ജസ്​റ്റിസ്​ സിരിജഗൻ, ഡി.ജി.പി പി. ഹേമചന്ദ്രൻ എന്നിവരെ കൂടാതെ ദേവസ്വം ബോർഡ് പ്രസിഡൻറ്​ എ. പദ്​​മകുമാർ, അംഗം കെ.പി. ശങ്കർദാസ്​, കമീഷണർ എൻ. വാസു, സ്​പെഷൽ കമീഷണർ മനോജ്, ചീഫ് എൻജിനീയർ ശങ്കരൻ പോറ്റി, എക്സിക്യൂട്ടിവ് എൻജിനീയർ അജിത്കുമാർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഉച്ചക്ക്​ 2.30ന് ആരംഭിച്ച ​േയാഗം രണ്ടുമണിക്കൂറോളം നീണ്ടു.

സമിതിയുമായി നടത്തിയ ചർച്ച സന്തോഷപ്രദമാണെന്ന് യോഗത്തിനുശേഷം പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് ദേവസ്വം പ്രസിഡൻറ്​ എ. പദ്​​മകുമാർ പറഞ്ഞു. ദേവസ്വം ബോർഡി​​െൻറ അഭിപ്രായങ്ങളും നിലപാടുകളും സമിതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala Newssabarimala observation committee
News Summary - sabarimala observation committee will reach sabarimala day after tomorrow -kerala news
Next Story